'ബാഹുൽ രമേശിനൊപ്പം ഒരു സായാഹ്നം' സംവാദ പരിപാടി സംഘടിപ്പിച്ചു
text_fieldsതിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ
ബാഹുൽ രമേശിന് സംസ്കൃതി ഭാരവാഹികൾ
ഉപഹാരം നൽകുന്നു
ദോഹ: എക്കോ, കിഷ്കിന്ധകാണ്ഡം സിനിമകളുടെ തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ ബാഹുൽ രമേശുമായി സംവാദ പരിപാടി സംഘടിപ്പിച്ചു. സമകാലീന മലയാള സിനിമയുടെ സാങ്കേതിക വശങ്ങളും സിനിമയിലേക്കുള്ള കടന്നുവരവിനെയും കുറിച്ച് സംസ്കൃതി അംഗങ്ങളുമായി അദ്ദേഹം സംവദിച്ചു. നജ്മ സംസ്കൃതി ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് സാബിത്ത് സഹീർ അധ്യക്ഷത വഹിച്ചു.
സംസ്കൃതി ഭാരവാഹികളും മുൻ ഭാരവാഹികളും പങ്കെടുത്ത ചടങ്ങിൽ ജനറൽ സെക്രട്ടറി ഷംസീർ അരീകുളം ബാഹുൽ രമേശിനുള്ള ഉപഹാരം നൽകി. വൈസ് പ്രസിഡന്റ് എസ്.ജി. നിതിൻ മോഡറേറ്ററായിരുന്നു.
ഫിലിം ക്ലബ് കോഓഡിനേറ്റർ ശ്രീജിത്ത് തള്ളാശേരി സംസാരിച്ചു. ഷംസീർ അരികുളം സ്വാഗതവും അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

