Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്റ്റാമ്പും നാണയവും...

സ്റ്റാമ്പും നാണയവും പങ്കുവെക്കാൻ ഒരു ലേലം

text_fields
bookmark_border
qpnc
cancel
camera_alt

ക്യു.​പി.​എ​ൻ.​സി ​നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ്റ്റാ​മ്പ്, നാ​ണ​യ ശേ​ഖ​ര​ണ ലേ​ല​ത്തി​ൽ​നി​ന്ന്

ദോ​ഹ: റ​മ​ദാ​ൻ നോ​മ്പി​ന്റെ തി​ര​ക്കി​നി​ട​യി​ൽ ഗ​ൾ​ഫ്, അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ സ്റ്റാ​മ്പ്, നാ​ണ​​യ ശേ​ഖ​ര​ണ​ക്കാ​രെ​ല്ലാം ഒ​ത്തു​ചേ​ർ​ന്ന് തി​ര​ക്കു​പി​ടി​ച്ച ലേ​ലം. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ഖ​ത്ത​ർ സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും ഖ​ത്ത​ർ സ്റ്റാ​മ്പ്-​നാ​ണ​യ ശേ​ഖ​ര​ണ കേ​ന്ദ്രം (ഫി​ലാ​റ്റ​ലി​ക് ആ​ൻ​ഡ് ന്യൂ​മി​സ്മാ​റ്റി​ക് സെ​ന്റ​ർ-​ക്യു.​പി.​എ​ൻ.​സി)​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ 24ാമ​ത് റ​മ​ദാ​ൻ ലേ​ല​ത്തി​ന് വേ​ദി​യാ​യ​ത്. ഖ​ത്ത​റി​ലെ​യും സൗ​ദി, യു.​എ.​ഇ, കു​വൈ​ത്ത്, ഒ​മാ​ൻ, ബ​ഹ്റൈ​ൻ, ഈ​ജി​പ്ത്, ല​ബ​നാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ​യും സ്റ്റാ​മ്പ്-​നാ​ണ​യ​ശേ​ഖ​ര​ണം ഹ​ര​മാ​ക്കി​യ​വ​രെ​ല്ലാം ഒ​ത്തു​ചേ​ർ​ന്ന് പ​ര​സ്പ​രം ഇ​ഷ്ട​പ്പെ​ട്ട​ത് വി​ളി​ച്ച് സ്വ​ന്ത​മാ​ക്കി.

സ്റ്റാ​മ്പ്, പോ​സ്റ്റ് കാ​ർ​ഡ്, മെ​ഡ​ൽ, എ​ൻ​വ​ല​പ് ഉ​ൾ​പ്പെ​ടെ 258ഓ​ളം വ​സ്തു​ക്ക​ൾ ലേ​ല​ത്തി​ൽ വി​റ്റ​ഴി​ഞ്ഞു. ഗ​ൾ​ഫ്, അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നാ​ണ​യ-​സ്​​റ്റാ​മ്പ് ശേ​ഖ​ര​ണ​ക്കാ​രു​ടെ ഒ​ത്തു​ചേ​ര​ലാ​യി മാ​റി​യ വേ​ദി​യി​ൽ വ്യ​ത്യ​സ്ത​മാ​യ അ​പൂ​ർ​വ ശേ​ഖ​ര​ങ്ങ​ൾ ലേ​ല​ത്തി​ലൂ​ടെ പ​ര​സ്പ​രം പ​ങ്കു​വെ​ച്ച​താ​യി ക്യു.​പി.​എ​ൻ.​സി ഡ​യ​റ​ക്ട​ർ ഹു​സൈ​ൻ റ​ജ​ബ് അ​ൽ ഇ​സ്മാ​യി​ൽ പ​റ​ഞ്ഞു. ലേ​ല​ത്തി​ന്റെ ഭാ​ഗ​മാ​യി ശൈ​ഖ് സൗ​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ അ​ലി ആ​ൽ​ഥാ​നി ഹാ​ളി​ൽ പ്ര​ദ​ർ​ശ​ന​വും ഫെ​സ്റ്റി​വ​ലും ന​ട​ന്നു.

1950 മു​ത​ൽ ഖ​ത്ത​ർ പു​റ​ത്തി​റ​ക്കി​യ സ്റ്റാ​മ്പു​ക​ളു​ടെ​യും ക​റ​ൻ​സി​ക​ളു​ടെ​യും മ​റ്റു​മാ​യി വി​പു​ല​മാ​യ പ്ര​ദ​ർ​ശ​ന​മാ​ണ് ന​ട​ന്ന​ത്. സെ​ന്റ​റി​നു കീ​ഴി​ൽ മു​ഴു​വ​ൻ ശേ​ഖ​ര​ങ്ങ​ളു​ടെ സ്ഥി​ര പ്ര​ദ​ർ​ശ​ന​വും ന​ട​ക്കു​ന്നു​ണ്ട്. ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന്റെ ഭാ​ഗ​മാ​യി ഖ​ത്ത​ർ ദേ​ശീ​യ​ദി​ന​ത്തി​ൽ ദ​ർ​ബ് അ​ൽ സാ​ഇ വേ​ദി​യി​ൽ ക്യു.​പി.​എ​ൻ.​സി നേ​തൃ​ത്വ​ത്തി​ൽ പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി​യി​രു​ന്നു. നാ​ണ​യ, സ്റ്റാ​മ്പ് ശേ​ഖ​ര​ണം ഹോ​ബി​യാ​ക്കി​യ ഖ​ത്ത​റി​ലെ നി​ര​വ​ധി​പേ​ർ അം​​ഗ​ങ്ങ​ളാ​യു​ള്ള ക്യു.​പി.​എ​ൻ.​സി വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ൽ വി​ഷ​യാ​ധി​ഷ്ഠി​ത​മാ​യി ന​ട​ത്തു​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ആ​യി​ര​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്. ക​ഴി​ഞ്ഞ കാ​യി​ക ദി​ന​ത്തി​ൽ സാം​സ്കാ​രി​ക മ​​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് സ്​​പോ​ർ​ട്സ് സ്റ്റാ​മ്പു​ക​ളു​ടെ പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യി​രു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ സ്റ്റാ​മ്പു​ക​ളാ​ണ് ശേ​ഖ​ര​ത്തി​ലു​ള്ള​ത്.

ക്യു.​പി.​എ​ൻ.​സി ഡ​യ​റ​ക്ട​ർ ഹു​സൈ​ൻ റ​ജ​ബ് അ​ൽ ഇ​സ്മാ​യി​ൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auctionstamps and coins
News Summary - An auction to share stamps and coins
Next Story