അൽഖോർ മൃഗശാലയിൽ ആഫ്രിക്കൻ സിംഹക്കുഞ്ഞ് പിറന്നു
text_fieldsഅൽഖോർ മൃഗശാലയിൽ പിറന്ന ആഫ്രിക്കൻ സിംഹക്കുഞ്ഞ്
ദോഹ: അൽഖോർ ഫാമിലി പാർക്കിലെ മൃഗശാലയിൽ ആഫ്രിക്കൻ സിംഹക്കുഞ്ഞ് പിറന്നു. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എല്ലാതരത്തിലുള്ള ചികിത്സയും കരുതലും സിംഹക്കുഞ്ഞിന് നൽകുന്നുണ്ട്.മൂന്നുമാസക്കാലം കുപ്പിപ്പാൽ കുടിക്കുന്ന കുഞ്ഞിന് മൂന്നാംമാസം മുതൽ ആഹാരം നൽകിത്തുടങ്ങും.
നവീകരണത്തിന് ശേഷം ഈ വർഷം ആദ്യത്തിലാണ് അൽഖോർ ഫാമിലി പാർക്ക് വീണ്ടും കുടുംബങ്ങൾക്ക് തുറന്നുകൊടുത്തത്.32 മില്യൻ റിയാലിെൻറ നവീകരണ പ്രവർത്തനങ്ങളാണ് നടന്നത്. 49 വർഗങ്ങളിൽനിന്നായി 315 മൃഗങ്ങളും പക്ഷികളുമുൾപ്പെടെ മിനി മൃഗശാലയാണ് അൽഖോർ ഫാമിലി പാർക്കിെൻറ സവിശേഷത. കണ്ടാമൃഗം, ജിറാഫ്, മുതല, കരടി, കടുവ, ചീറ്റപ്പുലി തുടങ്ങിയവ ഇവിടെയുണ്ട്. കാഴ്ചക്കാർക്ക് കൗതുകമേകാൻ പാണ്ടകളും ഉടൻ എത്തും. പാണ്ടകൾക്കായുള്ള പ്രത്യേക ആവാസസ്ഥലം ഒരുക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ ഈയടുത്ത് ടെൻഡർ ക്ഷണിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.