Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലു​സൈ​ലി​ൽ അ​മ​ർ...

ലു​സൈ​ലി​ൽ അ​മ​ർ ദി​യാ​ബ്​ ഷോ

text_fields
bookmark_border
amr diab
cancel
camera_alt

 അ​മ​ർ ദി​യാ​ബ്​

ദോ​ഹ: ലോ​ക​ക​പ്പ്​ ഫൈ​ന​ൽ വേ​ദി​യാ​യ ലു​സൈ​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സൂ​പ്പ​ർ ക​പ്പ്​ പോ​രാ​ട്ട​ത്തി​ൽ പാ​ടി​ത്തി​മി​ർ​ക്കാ​ൻ മി​ഡ്​​ൽ​ഈ​സ്റ്റി​ലെ സൂ​പ്പ​ർ​താ​രം അ​മ​ർ ദി​യാ​ബ്​ എ​ത്തും. സൗ​ദി ചാ​മ്പ്യ​ൻ ക്ല​ബാ​യ അ​ൽ ഹി​ലാ​ലും ഈ​ജി​പ്​​ഷ്യ​ൻ ചാ​മ്പ്യ​ൻ ക്ല​ബും ഏ​റ്റു​മു​ട്ടു​ന്ന മ​ത്സ​ര​ത്തി​ന്​ മു​ന്നോ​ടി​യാ​യാ​വും അ​മ​ർ ദി​യാ​ബി​ന്‍റെ മാ​സ്മ​രി​ക സം​ഗീ​ത വി​രു​ന്ന്.

ലോ​ക​ക​പ്പി​നാ​യി ഖ​ത്ത​ർ ഒ​രു​ക്കി​യ അ​ത്​​ഭു​ത വേ​ദി​യി​ൽ മു​ഴു​വ​ൻ ഇ​രി​പ്പി​ട​ങ്ങ​ളി​ലു​മാ​യി തി​ങ്ങി​നി​റ​ഞ്ഞ കാ​ണി​ക​ൾ​ക്ക്​ മു​മ്പാ​കെ​യാ​വും ഈ​ജി​പ്​​ഷ്യ​ൻ ഗാ​യ​ക​നും സം​ഘ​വും എ​ത്തു​ന്ന​ത്. ഗാ​യ​ക​ൻ, ഗാ​ന​ര​ച​യി​താ​വ്, സം​ഗീ​ത സം​വി​ധാ​യ​ക​ൻ, ന​ട​ൻ എ​ന്നീ നി​ല​യി​ൽ ബ​ഹു​മു​ഖ പ്ര​തി​ഭ​യാ​യി ശ്ര​ദ്ധ​നേ​ടി​യ അ​മ​ർ ദി​യാ​ബ്​ ഗി​ന്ന​സ്​ ലോ​ക റെ​ക്കോ​ഡി​ന്​ ഉ​ട​മ​യും ഒ​രു​പി​ടി രാ​ജ്യാ​ന്ത​ര പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക്​ അ​വ​കാ​ശി​യു​മാ​ണ്. സെ​പ്​​റ്റം​ബ​ർ ഒ​മ്പ​തി​ന്​ രാ​ത്രി ഒ​മ്പ​ത്​ മ​ണി​ക്കാ​ണ്​ ലു​സൈ​ൽ സ്​​റ്റേ​ഡി​യം കാ​ത്തി​രി​ക്കു​ന്ന മ​ത്സ​ര​ത്തി​ന്​ കി​ക്കോ​ഫ്​ കു​റി​ക്കു​ന്ന​ത്. മാ​ച്ച്​ ടി​ക്ക​റ്റു​ക​ൾ ഫി​ഫ ടി​ക്ക​റ്റി​ങ്​ വെ​ബ്​​സൈ​റ്റ്​ വ​ഴി ല​ഭ്യ​മാ​ണ്. ഹ​യാ കാ​ർ​ഡ്​ വ​ഴി​യാ​വും കാ​ണി​ക​ൾ​ക്ക്​ ലോ​ക​ക​പ്പ്​ വേ​ദി​യി​ലേ​ക്ക്​ പ്ര​വേ​ശ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amr Diab
News Summary - Amr Diab show in lusail
Next Story