അരങ്ങും മനസ്സും നിറച്ച് അമ്മ മലയാളം; മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ പ്രവേശനോത്സവം
text_fieldsമലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ സംഘടിപ്പിച്ച പ്രവേശനോത്സവത്തിൽ പങ്കെടുത്തവർ
ദോഹ: മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ പ്രവേശനോത്സവം -2025 ബിർള പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. മലയാളം മിഷൻ ഔദ്യോഗിക ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങിൽ സാംസ്കാരിക സമ്മേളനം മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.
മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ പ്രസിഡന്റ് ഡോ. പ്രതിഭ രതീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ ചെയർമാനും നോർക്ക റൂട്ട്സ് ഡയറക്ടറുമായ സി.വി റപ്പായി, ദോഹ ഇമ്മാനുവൽ മാർത്തോമാ ചർച്ച് വികാരി, ഫാ. ലിൻവിൻ, സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, സംസ്കൃതി പ്രസിഡന്റ് സാബിത് സഹീർ, പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ.എം സുധീർ, ഭാഷാധ്യാപകൻ ഡോ. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ സെക്രട്ടറി ബിജു പി. മംഗലം സ്വാഗതവും പ്രോഗ്രാം കൺവീനർ മിജു ജേക്കബ് നന്ദിയും പറഞ്ഞു.
സാംസ്കാരിക സമ്മേളനത്തിനു ശേഷം അരങ്ങേറിയ ഭാഷാഞ്ജലി മലയാള സാഹിത്യത്തെ അടയാളപ്പെടുത്തുന്ന കലാവിഷ്കാരമായി. ഭാഷാഞ്ജലിയെ തുടർന്ന് മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ അധ്യാപകർക്കുള്ള കേരള സർക്കാർ നൽകുന്ന ബാഡ്ജ് വിതരണവും നടന്നു.
100 ശതമാനം വിജയത്തോടെ കണിക്കൊന്ന കോഴ്സ് പൂർത്തിയാക്കി സൂര്യകാന്തി കോഴ്സിലേക്ക് കടക്കുന്ന ആദ്യ ബാച്ചിലെ 87 കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട നിർവഹിച്ചു. മലയാളം മിഷൻ ഡയറക്ടർക്കുളള ചാപ്റ്ററിന്റെ ഉപഹാരം സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളവും ഭാഷാധ്യാപകൻ ഡോ. ഗിരീഷ് കുമാറിനുള്ള ഉപഹാരം സംസ്കൃതി പ്രസിഡന്റ് സാബിത് സഹീറും ബിർള സ്കൂളിനുള്ള ഉപഹാരം പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ.എം. സുധീറും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

