വിശിഷ്ടാതിഥികൾക്ക് അമീറിന്റെ ഇഫ്താർ വിരുന്ന്
text_fieldsലുസൈൽ പാലസിൽ നടന്ന ഇഫ്താർ വിരുന്നിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അതിഥികൾക്കൊപ്പം
ദോഹ: രാജ്യത്തെ വിശിഷ്ടാതിഥികൾക്കായി ഇഫ്താർ വിരുന്നൊരുക്കി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ലുസൈൽ പാലസിലായിരുന്നു മത പണ്ഡിതർ, ശൈഖുമാർ, ന്യായാധിപർ, വിദ്യാഭ്യാസ വിചക്ഷണർ ഉൾപ്പെടെ വിവിധ മേഖലകളിലെ ഉന്നതർക്കായി അമീർ ഇഫ്താർ വിരുന്ന് ഒരുക്കിയത്.
കഴിഞ്ഞ ദിവസം രാജകുടുംബാംഗങ്ങൾക്കും അമീർ ഇഫ്താർ വിരുന്ന് നൽകി. അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, ശൈഖുമാർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
ഇഫ്താർ വിരുന്നിലേക്ക് അതിഥികളെ സ്വീകരിക്കുന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി

