അമീറിന്റെ മധ്യേഷ്യൻ സന്ദർശനം നാളെ മുതൽ
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: മധ്യേഷ്യയിലെ നാലു രാജ്യങ്ങളിലേക്കുള്ള അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സന്ദർശനം തിങ്കളാഴ്ച ആരംഭിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. ആദ്യം ഉസ്ബകിസ്താനും പിന്നീട് കിർഗിസ്താനും സന്ദർശിക്കുന്ന അമീർ, കസാഖ്സ്താനിലെത്തി അസ്താന അന്താരാഷ്ട്ര ഫോറത്തിൽ പങ്കെടുക്കും. താജികിസ്താൻ സന്ദർശനത്തോടെ അന്താരാഷ്ട്ര പര്യടനം പൂർത്തിയാകും.
മധ്യേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള ഭരണകർത്താക്കളുടെ ക്ഷണപ്രകാരമാണ് അമീറിന്റെ സന്ദർശനം. അമീറിന്റെ സന്ദർശനത്തോടെ ഖത്തറും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി, സൗഹൃദബന്ധം കൂടുതൽ ഊഷ്മളമാകും.
സന്ദർശനത്തിനിടയിൽ വിവിധ രാഷ്ട്രത്തലവന്മാരുമായി അമീർ കൂടിക്കാഴ്ച നടത്തുകയും പൊതുതാൽപര്യ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്യും. അമീറിനൊപ്പം വ്യാപാര പ്രമുഖരും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ഉന്നത സംഘവും അകമ്പടിയായുണ്ട്.

