Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅമീരി മെഡിക്കൽ...

അമീരി മെഡിക്കൽ സ്​കോളർഷിപ്: ഖത്തർ റെഡ്ക്രസൻറും ഫലസ്​തീൻ റെഡ്ക്രസൻറും കരാർ ഒപ്പുവെച്ചു

text_fields
bookmark_border
അമീരി മെഡിക്കൽ സ്​കോളർഷിപ്: ഖത്തർ റെഡ്ക്രസൻറും ഫലസ്​തീൻ റെഡ്ക്രസൻറും കരാർ ഒപ്പുവെച്ചു
cancel
camera_alt

കരാർ ഒപ്പുവെക്കൽ ചടങ്ങിൽനിന്ന്

ദോഹ: 2020–21 അധ്യയന വർഷത്തിലേക്കുള്ള അമീരി മെഡിക്കൽ സ്​കോളർഷിപ് കരസ്ഥമാക്കിയ ഫലസ്​തീൻ ഡോക്ടർമാരുടെ ഒമ്പതാം ബാച്ചുമായി ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയും ഫലസ്​തീൻ റെഡ്ക്രസൻറ് സൊസൈറ്റിയും കരാർ ഒപ്പുവെച്ചു.

ഹമദ് മെഡിക്കൽ കോർപറേഷന് കീഴിൽ 4–5 വർഷത്തെ പരിശീലനം നേടുന്നതിനുള്ള സ്​കോളർഷിപ്പിന് 10 പേരാണ് അർഹത നേടിയിരിക്കുന്നത്. തുടർന്ന് വിവിധ സ്​പെഷാലിറ്റികളിൽ അറബ് ബോർഡ് ഓഫ് ഹെൽത്ത് സ്​പെഷലൈസേഷൻ അംഗീകാരം ഇവർക്ക് ലഭിക്കും.ഗസ്സയിൽനിന്നുള്ള ഡോക്ടർമാർക്ക് ഓർത്തോപീഡിക്സ്​ (സ്​പൈൻ സർജറി), ഇൻേറണൽ മെഡിസിൻ (ജെറിയാട്രിക്സ്​), ഒബ്സ്​റ്റെട്രിക്സ്​ ആൻഡ് ഗൈനക്കോളജി (മെറ്റേണൽ മെഡിസിൻ), ജനറൽ സർജറി (ഹെപറ്റോബിലറി സർജറി) എന്നീ സ്​പെഷാലിറ്റികളിലാണ് പരിശീലനം ലഭിക്കുക.

വെസ്​റ്റ് ബാങ്കിൽനിന്നുള്ളവർക്ക് ഇൻേറണൽ മെഡിസിൻ, കാർഡിയോതൊറാസിക്​​ സർജറി, അനസ്​തേഷ്യ, ഇൻറൻസിവ് കെയർ എന്നീ സ്​പെഷാലിറ്റികളിലും പരിശീലനം ലഭിക്കും. യാത്ര നടപടികൾ പൂർത്തിയാകുന്നതോടെ ദോഹയിലെത്തി പരിശീലനം ആരംഭിക്കും. 2003 മുതൽ 82 ഡോക്ടർമാരാണ് ഇതുവരെ സ്​കോളർഷിപ് നേടി ഖത്തറിൽ പരിശീലനത്തിനെത്തിയത്. 26 ഫിസിഷ്യന്മാർ ജോർഡനിലും പരിശീലനം നേടിയിട്ടുണ്ട്.

ഫലസ്​തീൻ റെഡ്ക്രസൻറ് ഡയറക്ടർ ജനറൽ ഡോ. ഖാലിദ് ഗൗദ, വെസ്​റ്റ്ബാങ്കിലെ േപ്രാഗ്രാം അഡ്വൈസറി കമ്മിറ്റി അംഗം ഡോ. ഹൈഥം അൽ ഹസൻ, വെസ്​റ്റ്ബാങ്ക് ജറൂസലം ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി പ്രതിനിധി സൈന വലീദ് ഹമൂദ് എന്നിവർ കരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ പങ്കെടുത്തു.ഫലസ്​തീനിൽ വിവിധ മേഖലകളിലായി സ്​പെഷലിസ്​റ്റ് മെഡിക്കൽ പ്രഫഷനലുകളെ വളർത്തിക്കൊണ്ടുവരുകയെന്ന ക്യു.ആർ.സി.എസി‍െൻറ പദ്ധതിയുടെ ഭാഗമായാണ് ഈ േപ്രാഗ്രാം നടപ്പാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Red CrescentAmiri Medical ScholarshipPalestinian Red Crescent
Next Story