അമീരി ഗാർഡ് സ്കൂൾ പാസിങ് ഔട്ട് പരേഡ്
text_fieldsഅമീരി ഗാർഡ് സ്കൂൾ പാസിങ് ഔട്ട് പരേഡിൽനിന്ന്
ദോഹ: അമീരി ഗാർഡ് സ്കൂളിലെ 37ാമത് ഫൗണ്ടേഷൻ കോഴ്സ് പൂർത്തിയാക്കിയ പുതിയ അംഗങ്ങളുടെ ബിരുദദാന ചടങ്ങ് ലഹ്സാനിയ ക്യാമ്പിൽ നടന്നു. അമീരി ഗാർഡ് കമാൻഡർ മേജർ ജനറൽ സ്റ്റാഫ് മുഹമ്മദ് ബിൻ സുൽതാൻ അൽ സുവൈദി സന്നിഹിതനായിരുന്നു. വിവിധഅമീരി ഗാർഡ് കമാൻഡറുടെ അസിസ്റ്റന്റുമാരും വിവിധ വകുപ്പുകളിലെയും യൂനിറ്റുകളിലെയും കമാൻഡർമാരും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
മികച്ച പാഠ്യപദ്ധതികളും ആധുനിക പരിശീലന രീതികളും ഉപയോഗിച്ച് പുതിയ അംഗങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള അറിവും നൈപുണ്യവും സൈനിക അച്ചടക്കവും നൽകാൻ സ്കൂൾ പ്രതിജ്ഞാബദ്ധമാണെന്ന് അമീരി ഗാർഡ് സ്കൂൾ ആക്ടിങ് കമാൻഡർ ക്യാപ്റ്റൻ മുഹമ്മദ് ഖൽഫാൻ അൽ മൻസൂർ പറഞ്ഞു.
പുതിയ അംഗങ്ങളിൽ വിശ്വസ്തതയും അച്ചടക്കവും വളർത്തുക എന്നതാണ് കോഴ്സിന്റെ ലക്ഷ്യമെന്നും, അതുവഴി അവർക്ക് തങ്ങളുടെ ഉത്തരവാദിത്തങ്ങൾ കാര്യക്ഷമമായി നിറവേറ്റാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിശീലന കാലയളവിൽ വിദ്യാർഥികൽ ആർജിച്ചെടുത്ത കഴിവുകൾ പ്രകടിപ്പിച്ചുകൊണ്ടുള്ള ഫീൽഡ് പ്രസന്റേഷൻ ചടങ്ങിൽ അവതരിപ്പിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച പഠിതാക്കൾക്ക് അമീരിഗാർഡ് കമാൻഡർ പുരസ്കാരങ്ങൾ ചടങ്ങിൽവിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

