അമീരി എയർഫോഴ്സ് എയർക്രാഫ്റ്റ് റിക്കവറി പരിശീലനം
text_fieldsഅമീരി എയർഫോഴ്സ് എയർക്രാഫ്റ്റ് റിക്കവറി പരിശീലന അഭ്യാസത്തിനിടെ
ദോഹ: ഖത്തർ അമീരി എയർഫോഴ്സ്, ഖത്തർ എയർവേസുമായി സഹകരിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാർഷിക എയർക്രാഫ്റ്റ് റിക്കവറി പരിശീലന അഭ്യാസം നടത്തി. ലാൻഡിങ്ങിനിടെ ഉണ്ടായേക്കാവുന്ന സാങ്കേതിക തകരാറിനെത്തുടർന്നുള്ള അടിയന്തര സാഹചര്യം കൃത്രിമമായി സൃഷ്ടിച്ചാണ് പരിശീലനം നടത്തിയത്. എയർബസ് എ 319 വിമാനമാണ് ഇതിനായി ഉപയോഗിച്ചു.
തുടർന്ന് നടന്ന അഭ്യാസത്തിലൂടെ വിമാനത്തിൽ നിന്ന് എല്ലാവരെയും പരിക്കുകളേൽക്കാതെ ഒഴിപ്പിക്കാൻ സാധിച്ചു. ഇരു വിഭാഗങ്ങളും തമ്മിലുള്ള വിവര കൈമാറ്റം മെച്ചപ്പെടുത്തുക, സന്നദ്ധതയും വൈദഗ്ധ്യവും കൈമാറുക, ടീം വർക്ക് പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പരിശീലനം നടത്തിയത്. ഖത്തർ എയർവേസ് എമർജൻസി റെസ്പോൺസ് ടീമിന്റെ സേവനങ്ങളും പരിശീലനത്തിനായി പ്രയോജനപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

