Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപുതിയ സ്ഥാനപതികളെ...

പുതിയ സ്ഥാനപതികളെ വരവേറ്റ്​ അമീർ

text_fields
bookmark_border
പുതിയ സ്ഥാനപതികളെ വരവേറ്റ്​ അമീർ
cancel
camera_alt

റഷ്യൻ അംബാസഡർക്കൊപ്പം അമീർ

ദോഹ: ഖത്തറിലേക്ക്​ നിയമിച്ച പുതിയ അഞ്ചു നയതന്ത്രസ്ഥാനപതികളെ അധികാര പത്രം സ്വീകരിച്ചുകൊണ്ട്​ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി വരവേറ്റു. അമിരി ദിവാനിൽ നടന്ന ചടങ്ങിലായിരുന്നു യെമൻ, ഇക്വഡോർ, ഫിൻലൻഡ്​, ചെക്റിപ്പബ്ലിക്, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പുതിയ അംബാസഡർമാരെ അമീർ സ്വീകരിച്ചത്​. ഖത്തറിലേക്ക്​ പുതിയ സ്ഥാനപതികളെ സ്വാഗതംചെയ്ത അമീർ നയതന്ത്ര ദൗത്യത്തിൽ എല്ലാവിധ ആശംസകളും അറിയിച്ചു. അംബാസഡർമാർ അവരവരുടെ രാഷ്ട്ര ​തലവൻമാരുടെ ആശംസ ഖത്തർ അമീറിനെയും അറിയിച്ചു.

റജാഹ്​ ഹുസൈൻ ബാദിയാണ്​ യമനിന്‍റെ പുതിയ സ്ഥാനപതി. ഇക്വഡോർ പ്രതിനിധിയായി പാസ്കൽ ഡെൽ സിയോപോ അറഗോൻഡെയും ഫിൻലൻഡിന്‍റെ പ്രതിനിധിയായി പെക്ക വുറ്റെലയ്​നും റഷ്യൻ പ്രതിനിധിയായ ദിമിത്രി ഡി ഗഡ്​കിനും ചെക്​ പ്രതിനിധിയായി ജറോസ്ലാവ്​ സെറോയുമാണ്​ സ്ഥാനമേറ്റത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ambassadors
News Summary - Amir welcomes new ambassadors
Next Story