Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​മീ​ർ പോ​ള​ണ്ട് സ​ന്ദ​ർ​ശിച്ചു; വാ​ണി​ജ്യ സ​ഹ​ക​ര​ണ​ത്തി​ന് ക​രാ​ർ

text_fields
bookmark_border
പോ​ളി​ഷ് ത​ല​സ്ഥാ​ന​മാ​യ വാ​ർ​സോ​വി​ൽ ല​ഭി​ച്ച​ത് ഊ​ഷ്മ​ള വ​ര​വേ​ൽ​പ്
Amir of Qatar Visited Poland
cancel
camera_alt

 ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പോ​ള​ണ്ട് ത​ല​സ്ഥാ​ന​മാ​യ വാ​ർ​സോ​വി​ൽ ല​ഭി​ച്ച വ​ര​വേ​ൽ​പ്

ദോ​ഹ: ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പോ​ള​ണ്ട് സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി. സാ​മ്പ​ത്തി​കം, വ്യാ​പാ​രം, സാ​​ങ്കേ​തി​ക വി​ദ്യ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ക​രാ​റു​ക​ളി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഇ​രു രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ച്ചു.

ഉ​ഭ​യ​ക​ക്ഷി ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നും ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ സൗ​ഹൃ​ദ​ബ​ന്ധം ദൃ​ഢ​മാ​ക്കാ​നു​മു​ള്ള അ​ടു​ത്ത ഘ​ട്ട​ത്തി​നാ​യി താ​ൻ ഉ​റ്റു​നോ​ക്കു​ന്ന​താ​യി ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി എ​ക്സി​ൽ കു​റി​ച്ചു. പോ​ളി​ഷ് ത​ല​സ്ഥാ​ന​മാ​യ വാ​ർ​സോ​വി​ൽ ഊ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പാ​ണ് ഖ​ത്ത​ർ അ​മീ​റി​ന് ല​ഭി​ച്ച​ത്. പോ​ള​ണ്ട് പ്ര​സി​ഡ​ന്റ് ആ​ൻ​ഡ്രെ​ജ് ദു​ഡ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ വ​ര​വേ​റ്റു.ഇ​രു​വ​രും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഖത്തറും പോളണ്ടും തമ്മിൽ കഴിഞ്ഞ വർഷം 4.8 ബില്യൻ റിയാലിന്റെ വ്യാപാരമാണ് നടന്നത്. ഖത്തർ പോളണ്ടിലേക്ക് 3.9 ബില്യൻ റിയാലിന്റെ കയറ്റുമതിയും പോളണ്ടിൽനിന്ന് 897 ദശലക്ഷം റിയാലിന്റെ ഇറക്കുമതിയും നടത്തി. ഇറക്കുമതി പ്രധാനമായും മെമ്മറി സ്റ്റോറേജ് യൂനിറ്റ് ഉൾപ്പെടെ ഡിജിറ്റൽ ഉപകരണങ്ങളാണ്. കയറ്റുമതി കാര്യമായി പെട്രോളിയം ഉൽപന്നങ്ങൾ തന്നെ. മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലെ​യും സ​മ​കാ​ലി​ക സം​ഭ​വ​ങ്ങ​ൾ ച​ർ​ച്ച​യാ​യ​താ​യി പോ​ളി​ഷ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഗസ്സയിലെയും യുക്രെയ്നിലെയും യുദ്ധം ചർച്ചയായതായി റിപ്പോർട്ടിൽ പറയുന്നു.

ഖ​ത്ത​ർ പ്ര​തി​നി​ധി സം​ഘ​ത്തി​ൽ അ​മീ​രി ദി​വാ​ൻ മേ​ധാ​വി ശൈ​ഖ് സൗ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി, ഊ​ർ​ജ സ​ഹ​മ​ന്ത്രി സ​അ​ദ് ബി​ൻ ഷെ​രീ​ദ അ​ൽ ക​അ​ബി, വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് ബി​ൻ ഖാ​സിം ആ​ൽ​ഥാ​നി, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ ഉ​ണ്ടാ​യി​രു​ന്നു.

സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞ അ​മീ​ർ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും പ്ര​കൃ​തി വാ​ത​കം, നി​ക്ഷേ​പം, സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണ​ത്തി​ന് ഏ​റെ സാ​ധ്യ​ത​യു​ണ്ടെ​ന്നും പ​റ​ഞ്ഞു. ക​സാ​ഖ്സ്താ​ൻ ത​ല​സ്ഥാ​ന​മാ​യ അ​സ്താ​ന​യി​ൽ ന​ട​ന്ന ഷാ​ങ്ഹാ​യ് ഉ​ച്ച​കോ​ടി​​ക്കാ​യി ബു​ധ​നാ​ഴ്ച​യാ​ണ് ഖ​ത്ത​ർ അ​മീ​ർ ദോ​ഹ​യി​ൽ​നി​ന്ന് തി​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച അ​വി​ടെ​നി​ന്നാ​ണ് അ​ദ്ദേ​ഹം പോ​ള​ണ്ടി​ലേ​ക്ക് പോ​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Amir visited Poland
Next Story