കോവിഡ് വാക്സിൻ സ്വീകരിച്ച് അമീർ
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കോവിഡ് വാക്സിൻ കുത്തിവെപ്പെടുക്കുന്നു
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കോവിഡ് വാക്സിൻ കുത്തിവെപ്പെടുത്തു.പ്രധാനവ്യക്തിത്വങ്ങൾ, ആരോഗ്യമന്ത്രലയം ഉദ്യോഗസ്ഥർ തുടങ്ങിയ നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ കുത്തിവെെപ്പടുത്തിരിക്കുന്നത്. രാജ്യത്ത് ഡിസംബർ 23 മുതലാണ് കോവിഡ്^19 വാക്സിൻ കാമ്പയിൻ തുടങ്ങിയത്.
പ്രത്യേകം സൗകര്യങ്ങെളാരുക്കിയ ഏഴ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലൂടെയാണ് കുത്തിവെപ്പ് നൽകുന്നത്.അൽവജ്ബ, ലിബൈബ്, അൽ റുവൈസ്, ഉംസലാൽ, റൗദത് അൽ ഖെയ്ൽ, അൽ തുമാമ, മുഐദർ എന്നീ ഏഴ് ഹെൽത്സെൻററുകളാണിവ.
70 വയസ്സിന് മുകളിലുള്ളവർ, ദീർഘകാലരോഗമുള്ള ദീർഘകാലപരിചരണം ആവശ്യമുള്ള മുതിർന്നവർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ കോവിഡ് വാക്സിൻ നൽകുന്നത്. ഫൈസർ ബയോൻടെക് കമ്പനിയുടെ വാക്സിനാണ് നിലവിൽ നൽകുന്നത്. ആദ്യഘട്ടത്തിൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ അർഹരായവർക്ക് ബന്ധപ്പെട്ട ആശുപത്രികളിൽനിന്ന് അറിയിപ്പ് വരുകയാണ് ചെയ്യുന്നത്.
പിന്നീട് അവർ നേരിട്ട് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷ(പി.എച്ച്.സി.സി)െൻറ ഏഴ് ഹെൽത്ത് സെൻററുകളിൽ നേരിട്ട് എത്തിയാണ് കോവിഡ് വാക്സിൻ സ്വീകരിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

