അറബ് ഉച്ചകോടിയിൽ പങ്കെടുത്ത് അമീർ
text_fieldsഅറബ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ബഗ്ദാദിലെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിഅ അൽ സുദാനിക്കൊപ്പം
ദോഹ: ഇറാഖിലെ ബഗ്ദാദിൽ നടന്ന 34ാമത് അറബ് ഉച്ചകോടിയിൽ പങ്കെടുത്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി.
ശനിയാഴ്ച രാവിലെ ബഗ്ദാദിലെത്തിയ അമീറിനെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറാഖ് ഉപപ്രധാനമന്ത്രി ഡോ. ഹാമിദ് അൽ ഗാസി സ്വീകരിച്ചു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയും ഉച്ചകോടിയിൽ പങ്കെടുത്തു.
അറബ് മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രതിസന്ധികൾക്കിടയിൽ ചേർന്ന ഉച്ചകോടി അറബ് ഐക്യത്തിനും രാജ്യങ്ങൾക്കിടയിലെ ഏകോപനത്തിലും ഉച്ചകോടി വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമീർ ‘എക്സ്’ പ്ലാറ്റ്ഫോമിൽ കുറിച്ചു.
പ്രശ്നങ്ങൾ പരിഹരിക്കാനും, തീരുമാനങ്ങൾ പ്രാബല്ല്യത്തിൽ വരാനും കഴിയട്ടെയെന്നും ആശംസിച്ചു. ബഗ്ദാദിൽ വെച്ച് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിഅ അൽ സുദാനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

