Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​മീ​ർ ലു​സൈ​ലി​ൽ ഈ​ദ്...

അ​മീ​ർ ലു​സൈ​ലി​ൽ ഈ​ദ് ന​മ​സ്ക​രി​ച്ചു

text_fields
bookmark_border
അ​മീ​ർ ലു​സൈ​ലി​ൽ ഈ​ദ് ന​മ​സ്ക​രി​ച്ചു
cancel
camera_alt

അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ലു​സൈ​ലി​ൽ ഈ​ദ് ന​മ​സ്കാ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്നു

ദോ​ഹ: അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി ലു​സൈ​ലി​ലെ പ്രാ​ർ​ത്ഥ​നാ മൈ​താ​നി​യി​ൽ ഈ​ദ്​ ന​മ​സ്കാ​രം നി​ർ​വ​ഹി​ച്ചു. അ​മീ​റി​ന്റെ വ്യ​ക്തി​ഗ​ത പ്ര​തി​നി​ധി ശൈ​ഖ് ജാ​സിം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, ശൈ​ഖ് ജാ​സിം ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, ശൂ​റാ കൗ​ൺ​സി​ൽ സ്പീ​ക്ക​ർ ഹ​സ​ൻ ബി​ൻ അ​ബ്ദു​ല്ല അ​ൽ ഗാ​നിം ശൈ​ഖു​മാ​ർ, മ​ന്ത്രി​മാ​ർ, ശൂ​റാ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, വി​വി​ധ അം​ബാ​സ​ഡ​ർ​മാ​ർ, ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ അ​മീ​റി​നൊ​പ്പം ലു​സൈ​ലി​ൽ രാ​വി​ലെ പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്നു.

ഡോ. ​യ​ഹ്‍യ ബു​തി അ​ൽ നു​ഐ​മി ഈ​ദ് ന​മ​സ്കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ഇ​സ് ലാ​മി​ക വി​ശ്വാ​സ​ങ്ങ​ളെ മു​റു​കെ പി​ടി​ക്കണമെന്നും വാ​ക്കി​ലും ക​ർ​മ​ങ്ങ​ളി​ലും ഹൃ​ദ​ത്തി​ലും ദൈ​വ​ത്തോ​ട് ന​ന്ദി​യു​ള്ള​വ​രാ​യി സ​മ​ർ​പ്പ​ണ​ത്തോ​ടെ ജീ​വി​ക്ക​ണ​മെ​ന്ന​താ​ണ് ​പ്ര​വാ​ച​ക​ന്മാ​രു​ടെ മാ​തൃ​ക​യെ​ന്നും ഈ​ദ് ന​മ​സ്കാ​ര ശേ​ഷം ന​ട​ന്ന ഖു​തു​ബ​യി​ൽ അ​ദ്ദേ​ഹം ഉ​ൽ​ബോ​ധി​പ്പി​ച്ചു.

ന​മ​സ്കാ​ര ശേ​ഷം ലു​സൈ​ൽ പാ​ല​സി​ൽ അ​മീ​ർ അ​തി​ഥി​ക​ളെ സ്വീ​ക​രി​ച്ച് ഈ​ദാം​ശ​ക​ൾ കൈ​മാ​റി. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി, ശൂ​റാ കൗ​ൺ​സി​ൽ സ്പീ​ക്ക​ർ, ശൈ​ഖു​മാ​ർ, സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ, സേ​നാ​മേ​ധാ​വി​ക​ൾ, വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രെ അ​മീ​ർ ലു​സൈ​ൽ പാ​ല​സി​ൽ സ്വീ​ക​രി​ച്ച് ഈ​ദ് ആ​ശം​സ നേ​ർ​ന്നു. വ്യ​ക്തി​ഗ​ത പ്ര​തി​നി​ധി ശൈ​ഖ് ജാ​സിം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​രും പ​​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lusailGulf Newsdohaqatar​
News Summary - amir offers Eid prayers in Lusail
Next Story