അമീർ ശൂറാ കൗൺസിലുമായി കൂടിക്കാഴ്ച നടത്തി
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി ശൂറാ കൗൺസിൽ അംഗങ്ങളുമായുള്ള
കൂടിക്കാഴ്ചക്കിടെ
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി അമീരി ദീവാനിൽ വെച്ച് ശൂറാ കൗൺസിൽ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.
ശൂറാ കൗൺസിൽ അംഗങ്ങളെ സ്വാഗതം ചെയ്ത അമീർ, ചുമതലകൾ ഭംഗിയായി നിർവഹിക്കാൻ ആശംസകളും നേർന്നു. സുസ്ഥിര വികസനം കൈവരിക്കുന്നതിനും രാജ്യത്തിന്റെ വിവിധ മേഖലകളിൽ സമഗ്രമായ മുന്നേറ്റത്തെ ശക്തിപ്പെടുത്തുന്നതിലും രാജ്യത്തിന്റെ ശ്രമങ്ങളെ പിന്തുണക്കുന്നതിൽ കൗൺസിലിന്റെ പങ്ക് അമീർ ഊന്നിപ്പറഞ്ഞു. ഖത്തറിന്റെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി, ജനങ്ങളുടെ അഭിലാഷങ്ങൾക്ക് അനുസൃതമായി, രാഷ്ട്രത്തെയും പൗരന്മാരെയും സേവിക്കുന്നതിൽ ഉത്തരവാദിത്തത്തോടെയും സമർപ്പണബോധത്തോടെയും പ്രവർത്തിക്കാനുള്ള സന്നദ്ധത അറിയിച്ച ശൂറാ കൗൺസിൽ അംഗങ്ങൾ, തുടർച്ചയായ വിശ്വാസത്തിനും പിന്തുണക്കും നന്ദിയും കടപ്പാടും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

