Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ സർവകലാശാലാ...

ഖത്തർ സർവകലാശാലാ ബിരുദദാനം നിർവഹിച്ച്​ അമീർ

text_fields
bookmark_border
ഖത്തർ സർവകലാശാലാ ബിരുദദാനം നിർവഹിച്ച്​ അമീർ
cancel
camera_alt

ഖത്തർ സർവകലാശാലയുടെ 44ാമത്​ ബിരുദദാന ചടങ്ങിൽ പ​ങ്കെടുക്കുന്ന അമീർ ശൈഖ്​ തമിം ബിൻ ഹമദ്​ ആൽഥാനി

ദോഹ: ഖത്തർ സർവകലാശാല 44ാം ബാച്ചി​െൻറ ബിരുദദാനം അമീർ ശൈഖ്​ തമിം ബിൻ ഹമദ്​ ആൽഥാനി നിർവഹിച്ചു. സർവകലാശലാ സ​്​പോർട്​സ്​ ആൻഡ്​ ഇവൻറ്​ കോപ്ലക്​സിൽ നടന്ന ചടങ്ങിൽ ഏറ്റവും മികച്ച അകാദമിക്​ നിലവാരത്തിൽ പഠനം പൂർത്തിയാക്കിയ 126 പേർക്കാണ്​ ബിരുദം സമ്മാനിച്ചത്​. വിവിധ വിഷങ്ങളിലായി 829 പേർക്ക്​ ബിരുദ സർട്ടിഫിക്കറ്റുകൾ സർവകലാശലാ പ്രസിഡൻറ്​ ഡോ. ഹസൻ റാഷിദ്​ അൽ ഡെർഹാം വിതരണം ചെയ്​തു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽഅസീസ്​ ആൽഥാനി, സർവകലാശാല ബോർട്​ ഓഫ്​ ട്രസ്​റ്റീസ്​ അംഗങ്ങൾ, സർവകലാശാല വൈസ്​പ്രസിഡൻറ്, വിദ്യാർഥികളുടെ രക്ഷിതാക്കൾ എന്നിവർ പ​ങ്കെടുത്തു. 2020-21 അകാദമിക്​ വർഷത്തെ ബിരുദദാന ചടങ്ങായിരുന്നു പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിനിർത്തി നടന്നത്​. കഴിഞ്ഞ അധ്യയനവർഷത്തിൽ ഖത്തർ സർവകലാശാല വിവിധ മേഖലകളിൽ നേടിയ നേട്ടങ്ങളും ​ഗവേഷണങ്ങളും അംഗീകാരങ്ങളും വിവരിക്കുന്ന ഡോക്യൂമെൻററി പ്രദർശനവും അമീർ ഉൾപ്പെടെയുള്ള സദസ്സിന്​ മുമ്പാകെ നടന്നു. വിദ്യഭ്യാസ മേഖലയിലും ശാസ്​ത്ര-സാ​ങ്കേതിക മേഖലയിലും വിദഗ്​ധരായ തലമുറയെ സംഭാവന ചെയ്​ത്​കൊണ്ട്​ രാജ്യം നേടിയെടുക്കുന്ന അംഗീകാരങ്ങളെ സർവകലാശാല പ്രസിഡൻറ്​ അഭിനന്ദിച്ചു. രാജ്യത്ത​ിൻെറ അഭിമാനമായി മാറിയ 57,000ത്തോളം ബിരുദധാരികളെ 44 വർഷത്തിനിടയിൽ സംഭാവനചെയ്​തതിൽ അഭിമാനമൂണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്​ ​മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങ്​ സംഘടിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar UniversityQatar
News Summary - Amir Inaugurated graduation in Qatar University
Next Story