അമീർ മലേഷ്യയിൽ; ആസിയാൻ-ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കും
text_fieldsക്വാലാലംപൂരിലെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ സ്വീകരിക്കുന്നു
ദോഹ: മലേഷ്യയിൽ നടക്കുന്ന ആസിയാൻ -ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കാനായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി തിങ്കളാഴ്ച രാത്രിയോടെ ക്വാലാലംപൂരിലെത്തി. ജി.സി.സി-ചൈന-ആസിയാൻ രാജ്യങ്ങളുടെ സാമ്പത്തിക ഉച്ചകോടിയിലും അമീർ പങ്കെടുക്കും.
ക്വാലാലംപൂർ വിമാനത്താവളത്തിൽ മലേഷ്യൻ കാർഷിക മന്ത്രി ജൊഹാരി അബ്ദുൽ ഗനി അമീറിനെ സ്വീകരിച്ചു. ഖത്തർ അംബാസഡർ സലാഹ് ബിൻ മുഹമ്മദ് അൽ സുറൂർ, മലേഷ്യൻ സർക്കാർ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. തെക്ക് കിഴക്കൻ ഏഷ്യയിലെ പത്ത് രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാൻ ഉച്ചകോടിക്ക് തിങ്കളാഴ്ചയാണ് ക്വാലാലംപൂരിൽ തുടക്കം കുറിച്ചത്. ഇതാദ്യമായാണ് ആസിയാൻ-ചൈന-ജി.സി.സി സാമ്പത്തിക ഉച്ചകോടിയും ഇതോടനുബന്ധിച്ച് നടക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

