Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമീർ സ്വിസ് അംബാസഡറുമായി ചർച്ച നടത്തി
text_fieldsbookmark_border
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സ്വിറ്റ്സർലൻഡ് അംബാസഡർ എഡ്ഗർ ഡോറിഗുമായി ചർച്ച നടത്തി. തിങ്കളാഴ്ച അമീരി ദിവാനിലെ ശൈഖ് അബ്ദുല്ല ബിൻ ജാസിം മജ്ലിസിലായിരുന്നു കൂടിക്കാഴ്ച. സ്വിറ്റ്സർലൻഡ് അംബാസഡറുടെ ഭാവി ചുമതലകളിൽ വിജയിക്കട്ടെയെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ പുരോഗതിയും സമൃദ്ധിക്കും ഉണ്ടാവട്ടെയെന്നും അമീർ ആശംസിച്ചു. തന്റെ ജോലിയിൽ വിജയം നേടാൻ കഴിയുന്ന രീതിയിൽ സഹകരണം നൽകുന്ന അമീറിനും ഖത്തറിലെ ഉദ്യോഗസ്ഥർക്കും സ്വിറ്റ്സർലൻഡ് അംബാസഡർ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

