അമീർ കപ്പ് വോളിബാൾ: അൽ റയ്യാന്‍ കിരീടം
text_fieldsഅമീർ കപ്പ് വോളിബാൾ ജേതാക്കളായ അൽ റയ്യാൻ ടീം
ദോഹ: അമീർ കപ്പ് വോളിബാൾ കിരീടം കരുത്തരായ അൽ റയ്യാൻ സ്വന്തമാക്കി. ആസ്പയർ ലേഡീസ് ജിം കോർട്ടിൽ നടന്ന മത്സരത്തിൽ അൽ അറബിയെ നേരിട്ടുള്ള മൂന്ന് സെറ്റിന് തോൽപിച്ചാണ് അൽ റയ്യാൻ കപ്പിൽ മുത്തമിട്ടത്. സ്കോർ: 25-19, 25-21, 25-11.
വിജയികളായ അൽറയ്യാന്‍ ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആൻ ബിൻഹമദ് ആൽഥാനി, വോളിബാൾ അസോസിയേഷൻ പ്രസിഡന്റ് അലി ഗാനിം അൽ കുവാരി എന്നിവർ ട്രോഫി സമ്മാനിച്ചു. അഞ്ചുലക്ഷം റിയാലാണ് സമ്മാനത്തുക. റണ്ണേഴ്സ് അപ്പായ അൽ അറബിക്ക് 2.5 ലക്ഷം റിയാൽ സമ്മാനത്തുകയും ലഭിച്ചു. ഖത്തർ വോളി അസോസിയേഷൻ ലീഗിലും ഖത്തർ കപ്പ്, സൂപ്പർ കപ്പ് കിരീടങ്ങളും ജയിച്ച അൽ റയ്യാന്‍ സീസണിലെ നാലാം കിരീടമാണിത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

