ദോഹ: അൽ സദ്ദിനെ തകർത്ത് ദുഹൈലിന് വീണ്ടും അമീർ കപ്പ്. അൽ ജനൂബ് സ്റ്റേ ഡിയത്തിൽ (വക്റ സ് റ്റേഡയം) നടന്ന അമീർ കപ്പ് ഫൈനലിൽ അൽ സദ്ദിനെ ഒന്നിനെ തിരെ നാല് ഗോളുകൾക്ക് തകർത്താണ് അൽ ദുഹൈൽ തുടർച്ചയായ രണ്ടാം വർ ഷവും കപ്പിൽ മുത്തമിട്ടത്. ഒരു ഗോൾ ലീഡ് വഴങ്ങിയതിന് ശേഷം ദുഹൈ ലിനാ യി ബെൽജിയൻ–ബ്രസീലിയൻ വിംഗർ എമിൽസൺ ജൂനിയറിെൻറ ഇരട്ടഗോളി െൻറ മികവിലാണ് ദു ഹൈൽ കിരീടമുയർത്തിയത്. ദുഹൈൽ നിരയിൽ നിന്ന് സൂ പ്പർ സ്ൈട്രക്കർ അൽ മുഇസ് അലി, അൽ സദ്ദിൽ നിന്ന് ബാഗ്ദാദ് ബൂനജാഹ്, ഹാമിദ് ഇസ്മാഈൽ, താരിഖ് സൽമാൻ എന്നിവർ ചുകപ്പ് കാർഡ് കണ്ട് പുറത്ത് പോയതും ഫൈനൽ മത്സരത്തിലെ സവിശേഷതയായി. അൽ ജനൂബ് സ്റ്റേഡിയത്തിലെ ആദ്യ വിജയമെന്ന ഖ്യാതി ഇനി ദുഹൈലിന് സ്വന്തം.
മത്സരം തുടങ്ങി ആറ് മിനുട്ട് പിന്നിടവേ അൽ സദ്ദാണ് ആദ്യ വെടി പൊട്ടിച്ചത്. സീസണിൽ തെൻറ 29ാം ഗോൾ കണ്ടെത്തിയ അക്രം അഫീഫാണ് സദ്ദിന് ലീഡ് നൽകിയത്. ഏതാനും മിനുട്ടുകൾക്കകം ദുഹൈൽ സ്ൈട്രക്കർ അൽ മുഇസ് അലി ചുകപ്പ് കാർഡ് കണ്ടതും ദുഹൈലിന് തിരിച്ചടിയായി. 10 പേരായി ചുരുങ്ങിയ ദുഹൈൽ ത ളരാൻ തയ്യാറല്ലായിരുന്നുവെന്നാണ് പിന്നീടുള്ള പ്രകടനങ്ങളിൽ നിന്നും കാണാനായത്. 16ാം മിനുട്ടിൽ ഇതിന് ഫലം കണ്ടു. അക്രം അഫീഫിൽ നിന്നും പന്ത് പിടിച്ചെടുത്ത യഹ്യ പന്ത് പോസ്റ്റിലേക്ക് പായിച്ചതോടെ സ്കോർ 1–1.
ഓരോ ഗോൾ വീതമടിച്ച് രണ്ടാം പകുതി ആരംഭിക്കുമ്പോൾ ആളെണ്ണത്തിൽ മുൻതൂക്കം സദ്ദിനായിരുന്നു. എ ന്നാൽ 55ാം മിനുട്ടിൽ റഫറി അൽ സദ്ദ് താരം താരിഖ് സൽമാന് ചുകപ്പ് കാർഡ് ഉയർത്തിയതോടെ ദിശമാറി.
ദുഹൈലിന് വീണ്ടും ഉൗർജം കിട്ടി. പിന്നീട് മികച്ച കളിയാണ് ദുഹൈൽ കെട്ടഴിച്ച് വിട്ടത്. ഇതിെൻറ ഫലമായി എമിൽസണിലൂടെ ദുഹൈൽ ലീഡ് നേടി. ഇടങ്കാല് കൊണ്ട് തൊടുത്ത് വിട്ട ഷോട്ട് പ്രതിരോധിക്കാൻ സഅദ് അൽ ശീബ് ഉയർന്ന് ചാടിയെങ്കിലും കഴിഞ്ഞില്ല. മൂന്ന് മിനുട്ട് കഴിഞ്ഞ് വീണ്ടും ദുഹൈലിന് ലീഡ്. എമിൽസണി െൻറ മികച്ച ഡ്രിബിളിംഗ് പാടവത്തിലൂടെ ലഭിച്ച േക്രാസ് ബോൾ നെഞ്ച് കൊണ്ട് പോസ്റ്റിലേക്ക് ചെത്തിയിട്ടത് യൂസുഫ് അൽ അറബി. സ്കോർ 3–1. 81ാം മിനുട്ടിൽ എമിൽസണിലൂടെ അൽ സദ്ദിെൻറ ശവപ്പെട്ടിയിലെ അവ സാന ആണിയും അടിച്ചതോടെ അമീർ കപ്പ് വീണ്ടും ദുഹൈലിന്. അൽ സദ്ദ് കുപ്പായത്തിൽ സാവി ഹെർണാ ണ്ടസിെൻറ അവസാന മത്സരത്തിന് കൂടിയായിരുന്നു ഇന്നലെ അൽ ജനൂബ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
ദോഹ: അമീർ കപ്പ് ഫൈനലിൽ പോരാടാനിറങ്ങിയ താരങ്ങൾക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇഫ്താർ വിരുന്ന് നൽകി ആദരിച്ചു. അമീരി ദീവാനിൽ നടന്ന ചടങ്ങിൽ ദുഹൈൽ, അൽ സദ്ദ് താരങ്ങളും ഓ ഫീഷ്യലുകളും മാനേജറിയൽ ജീവനക്കാരും പങ്കെടുത്തു.
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ലോകത്തിന് മുന്നിൽ സമർപ്പിച്ച വക്റയിലെ ലോകകപ്പ് സ്റ്റേഡിയം ഇനി അറിയപ്പെടുക അൽ ജനൂബ് സ്റ്റേഡിയം എന്ന പേരിൽ.
ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് വക്റ സ്റ്റേഡിയത്തിെൻറ പേര് മാറ്റിക്കൊണ്ട് അമീർ ട്വീറ്റ് ചെയ്തിരിക്കുന്ന ത്. തെക്ക് ദിശയെ സൂചിപ്പിക്കുന്ന ജനൂബ് പദത്തിൽ നിന്നുമാണ് സ്റ്റേഡിയത്തിന് പേർ നൽകിയിരിക്കുന്നത്. ഖത്തറിെൻറ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന അൽ വക്റ നഗരത്തിലെ പുതിയ സ്റ്റേഡിയം ഇനി തെക്കിെൻറ സ്വന്തം സ്റ്റേഡിയമായി അറിയപ്പെടും.