ദോഹ: അമീർ കപ്പ് കലാശപ്പോരാട്ടത്തിന് വിസിലുയരാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ പൂർണ വിവരങ്ങളടങ്ങിയ മൊബൈൽ ആപ്പ് ശ്രദ്ധേയമാകുന്നു.
മേയ് 19ന് ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ദുഹൈലും അൽ റയ്യാനുമാണ് ഏറ്റുമുട്ടുക. അമീർ കപ്പിെൻറ െപ്രാമോഷണൽ കാമ്പയിെൻറ ഭാഗമായി ഖത്തർ ഫുട്ബോൾ അസോസിയേഷനും ക്യു എം ഐ സിയും സംയുക്തമായാണ് ആപ്പ് ലോഞ്ച് ചെയ്തിരിക്കുന്നത്.
മെയ് 19 ശനിയാഴ്ച ആസ്പയറിലെ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ പോരാട്ടമടക്കമുള്ള വിവിധ പരിപാടികളുടെ പൂർണ വിവരങ്ങളടങ്ങിയതാണ് ‘അമീർ കപ്പ്’ എന്ന പേരിലുള്ള മൊബൈൽ ആപ്പ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും കളിേപ്രമികൾക്ക് സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ആപ്പിൽ അമീർ കപ്പ് നടക്കുന്ന സ്റ്റേഡിയങ്ങളുടെ പൂർണ വിവരങ്ങളും വിവിധ പരിപാടികളും ആക്ടിവിറ്റികളും ടിക്കറ്റ് നിരക്കുകളും ചേർത്തിട്ടുണ്ട്. കൂടാതെ ടിക്കറ്റ് വിൽപന കേന്ദ്രങ്ങളുടെ പൂർണ വിവരങ്ങളും സ്റ്റേഡിയത്തിലെ പാർക്കിംഗ് സൗകര്യങ്ങളും സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിനും പുറത്തു കടക്കുന്നതിനുമുള്ള എളുപ്പ മാർഗങ്ങളും ആപ്പിലുൾപ്പെടുത്തിയിരിക്കുന്നു.
വിവിധ പരിപാടികൾ; ഇഫ്താറും
അമീർ കപ്പ് കലാശപ്പോരാട്ടം നടക്കുന്ന മെയ് 19ന് ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ ഫൈനലിന് മുന്നോടിയായി വിവിധ കലാപരിപാടികളും അരങ്ങേറും. എല്ലാ വർഷവും അമീർ കപ്പ് കലാശപ്പോരാട്ടത്തോടനുബന്ധിച്ചും ഇത്തരം കുടുംബ സൗഹൃദ പരിപാടികൾക്ക് അമീർ കപ്പ് സംഘാടകർ നേതൃത്വം നൽകി വരുന്നു.
ഈ വർഷത്തെ അമീർ കപ്പ് ഫൈനലിെൻറ പ്രത്യേകത റമദാൻ മാസത്തിലാണ് നടക്കുന്നുവെന്നതാണ്. അതിനാൽ തന്നെ മത്സരം കാണാൻ നേരത്തെ എത്തുന്ന കളിേപ്രമികൾക്ക് ഇഫ്താറിനുള്ള സൗകര്യവും സ്റ്റേഡിയത്തിൽ സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഇഫ്താറിനോടനുബന്ധിച്ച് ഇസ്ലാമിക പഠന ക്ലാസും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് അഞ്ച് മണിയോടെയാണ് ഇഫ്താർ സംബന്ധമായ പരിപാടികൾ ആരംഭിക്കുക. പരിപാടിക്ക് നേരത്തെ എത്തുന്നവർക്കായിരിക്കും ഇഫ്താറിൽ മുൻഗണനയെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.