അമീർ കപ്പ്; നോക്കൗട്ടിന് കിക്കോഫ്
text_fieldsഅമീർ കപ്പ് ഫുട്ബാളിൽ അൽ ഷമാലിനെതിരെ ഗോൾ നേട്ടം ആഘോഷിക്കുന്ന അൽ ദുഹൈലിന്റെ ഫിലിപ് കുടീന്യോയും സംഘവും
ദോഹ: പ്രാഥമിക റൗണ്ടിലെ പോരാട്ടങ്ങൾ പൂർത്തിയായതിനു പിന്നാലെ അമീർകപ്പ് ഫുട്ബാളിന്റെ നോക്കൗട്ട് അങ്കങ്ങൾക്ക് തുടക്കമായി. തിങ്കളാഴ്ച കിക്കോഫ് കുറിച്ച പ്രീക്വാർട്ടറിൽ 16 ടീമുകളാണ് മാറ്റുരക്കുന്നത്. വ്യാഴാഴ്ച വരെയുള്ള ദിവസങ്ങൾക്കുള്ളിലായി പ്രീക്വാർട്ടർ മത്സരങ്ങൾ അവസാനിക്കും. തിങ്കളാഴ്ച നടന്ന ആദ്യമത്സരത്തിൽ അൽ ദുഹൈൽ 3-1ന് അൽ ഷമാലിനെ വീഴ്ത്തി. ബ്രസീലിയൻ സൂപ്പർ താരം ഫിലിപ് കുടീന്യോ, ഇസ്മായിൽ മുഹമ്മദ്, മൈകൽ ഒലുംഗ എന്നിവരാണ് അൽ ദുഹൈലിനു വേണ്ടി സ്കോർ ചെയ്തത്. മലയാളി താരം തഹ്സിൻ മുഹമ്മദ് കളിയുടെ അവസാന മിനിറ്റുകളിൽ കളത്തിലിറങ്ങിയിരുന്നു. ചൊവ്വാഴ്ച ഉമ്മു സലാൽ എഫ്.സി x അൽ ബിദ്ദ എസ്.സി, ഖത്തർ എസ്.സി x അൽ വാബ്, ബുധനാഴ്ച അൽ ഗറാഫ x അൽ അഹ്ലി, വ്യാഴാഴ്ച അൽറയാൻ x അൽ ഖോർ എസ്.സി, അൽ വക്റ x മുഐതർ, അൽ സദ്ദ് x അൽ മർഖിയ ടീമുകൾ തമ്മിൽ ഏറ്റുമുട്ടും. മേയ് 15നാണ് ഫൈനൽ മത്സരങ്ങൾ. 10, 30 റിയാൽ നിരക്കിൽ പ്രീക്വാർട്ടർ മത്സരങ്ങളുടെ ടിക്കറ്റുകൾ ലഭ്യമാണ്.

