Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​മീ​ർ ക​പ്പ്​ ഫൈ​ന​ൽ...

അ​മീ​ർ ക​പ്പ്​ ഫൈ​ന​ൽ ​അ​ഹ​മ്മ​ദ്​ ബി​ൻ അ​ലി​യി​ൽ

text_fields
bookmark_border
Ahmed Bin Ali stadium
cancel
camera_alt

അ​ഹ​മ്മ​ദ്​ ബി​ൻ അ​ലി സ്​​റ്റേ​ഡി​യം

ദോ​ഹ: ഖ​ത്ത​റി​ന്റെ ക്ല​ബ്​ ഫു​ട്​​ബാ​ളി​ലെ സൂ​പ്പ​ർ പോ​രാ​ട്ട​മാ​യ അ​മീ​ർ ക​പ്പ്​ ക​ലാ​ശ അ​ങ്ക​ത്തി​ന്​ ലോ​ക​ക​പ്പ്​ വേ​ദി​ക​ളി​ലൊ​ന്നാ​യ അ​ഹ​മ്മ​ദ്​ ബി​ൻ അ​ലി സ്​​റ്റേ​ഡി​യം ആ​തി​ഥ്യ​മൊ​രു​ക്കും. മേ​യ്​ 12നാ​ണ്​ 51ാമ​ത്​ അ​മീ​ർ ക​പ്പി​ലെ ഫൈ​ന​ൽ അ​ങ്കം. സീ​സ​ണി​ലെ ​സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ഈ​ദ്​ അ​വ​ധി​ക്കാ​ല​ത്താ​ണ്​ ന​ട​ക്കു​ന്ന​ത്. ഏ​പ്രി​ൽ 24, 25 തീ​യ​തി​ക​ളി​ൽ ജാ​സിം ബി​ൻ ഹ​മ​ദ്​ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ സെ​മി ഫൈ​ന​ൽ. ആ​ദ്യ സെ​മി​യി​ൽ മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ അ​ൽ സ​ദ്ദ്​ എ​സ്.​സി അ​ൽ ഷ​ഹാ​നി​യ​യെ നേ​രി​ടും. ര​ണ്ടാം സെ​മി​യി​ൽ അ​ൽ സൈ​ലി​യ​യും അ​ൽ അ​റ​ബി​യും ത​മ്മി​ലാ​ണ്​ മ​ത്സ​രം. സീ​സ​ണി​ൽ ഉ​രീ​ദു ക​പ്പും ഖ​ത്ത​ർ ക​പ്പും നേ​ടി ഉ​ജ്ജ്വ​ല ഫോ​മി​ലാ​യി​രു​ന്ന അ​ൽ ദു​ഹൈ​ലി​നെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ അ​ട്ടി​മ​റി​ച്ചാ​ണ്​ അ​ൽ സൈ​ലി​യ സെ​മി​യി​ൽ ക​ട​ന്ന​ത്. നേ​ര​ത്തെ 2020 അ​മീ​ർ ക​പ്പ്​ ഫൈ​ന​ലി​നും അ​ഹ​മ്മ​ദ്​ ബി​ൻ​അ​ലി സ്​​റ്റേ​ഡി​യം വേ​ദി​യാ​യി​രു​ന്നു.

ലോ​ക​ക​പ്പി​നാ​യി ന​വീ​ക​രി​ച്ച്​ പു​തു​മോ​ടി​യി​ൽ ത​യാ​റാ​യ സ്​​റ്റേ​ഡി​യ​ത്തി​ന്റെ ഉ​ദ്​​ഘാ​ട​നം കൂ​ടി​യാ​യി​രു​ന്നു ഖ​ത്ത​ർ ദേ​ശീ​യ ദി​ന​ത്തി​ൽ ന​ട​ന്ന മ​ത്സ​രം. ക​ളി​യി​ൽ അ​ൽ അ​റ​ബി​യെ വീ​ഴ്​​ത്തി അ​ൽ സ​ദ്ദ്​ കി​രീ​ട​മ​ണി​ഞ്ഞു. ​ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ മ​ത്സ​ര​ങ്ങ​ളു​ടെ പ്ര​ധാ​ന വേ​ദി കൂ​ടി​യാ​യി​രു​ന്ന അ​ഹ​മ്മ​ദ്​ ബി​ൻ അ​ലി ഏ​ഴ്​ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ആ​തി​ഥേ​യ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amir Cup FinalAhmed Bin Ali stadium
News Summary - Amir Cup Final in Ahmed Bin Ali
Next Story