അമീർ കപ്പ് ഫൈനൽ; മെട്രോലിങ്ക് സർവിസുകളിൽ മാറ്റം
text_fieldsദോഹ: ശനിയാഴ്ച ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന അമീർ കപ്പ് ഫൈനൽ മത്സരത്തോടനുബന്ധിച്ച് ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി മെട്രോലിങ്ക് സർവിസുകളിൽ മാറ്റം വരുത്തിയതായി അധികൃതർ അറിയിച്ചു. സ്റ്റേഡിയം പരിസരത്തെ റോഡുകൾ അടക്കുന്നതിനെ തുടർന്നാണ് സർവിസുകളിൽ മാറ്റം വരുത്തിയത്.
റൂട്ട് M310: അൽ വാബ് ക്യു.എൽ.എം സ്റ്റേഷനിൽ എക്സിറ്റ് നമ്പർ 1ൽ നിന്ന് സർവിസ് നടത്തും.
റൂട്ട് M311: അൽ സുഡാൻ ബസ് സ്റ്റേഷനിൽ നിന്ന് സർവിസ് നടത്തും.
റൂട്ട് M317: അൽ വാബ് സ്റ്റേഷൻ എക്സിറ്റ് 2-ൽ നിന്ന് സർവിസ് നടത്തും. സ്പോർട് സിറ്റി മെട്രോ സ്റ്റേഷനിൽ നിന്നുള്ള ഈ സർവിസുകൾക്ക് പകരമായി മറ്റ് സ്റ്റേഷനുകളെ ആശ്രയിക്കണമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ ഈ മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും കൂടുതൽ വിവരങ്ങൾക്കായി 'കാർവ ജേർണി പ്ലാനർ' ആപ്പ് പരിശോധിക്കണമെന്നും അധികൃതർ നിർദേശിച്ചു. സംശയങ്ങൾക്ക് 44433105 എന്ന വാട്സ്ആപ്പ് നമ്പറിലൂടെ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

