Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറി​യാ​ദി​ൽ...

റി​യാ​ദി​ൽ അ​മീ​ർ-​ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച

text_fields
bookmark_border
ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​കും റി​യാ​ദി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു
cancel
camera_alt

ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​കും റി​യാ​ദി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

ദോ​ഹ: ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി), ആ​സി​യാ​ൻ രാ​ജ്യ​ങ്ങ​ളു​ടെ ഉ​ച്ച​കോ​ടി​ക്ക് പ​​ങ്കെ​ടു​ക്കാ​നാ​യി റി​യാ​ദി​ലെ​ത്തി​യ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​കും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സം അ​മീ​റും ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യും ഫോ​ണി​ൽ സം​ഭാ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. അ​തി​നു പി​ന്നാ​ലെ, ആ​രം​ഭി​ച്ച ഗ​ൾ​ഫ് പ​ര്യ​ട​ന​ത്തി​നി​ടെ​യാ​ണ് ഋ​ഷി സു​ന​ക് റി​യാ​ദി​ൽ ഖ​ത്ത​ർ അ​മീ​റു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ലി​ന്റെ ആ​ക്ര​മ​ണ​ങ്ങ​ൾ രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രും കാ​ണു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​ർ​ക്കെ​തി​രെ തു​ട​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​രു നേ​താ​ക്ക​ളും ​ഞെ​ട്ട​ലും ക​ടു​ത്ത ആ​ശ​ങ്ക​യും അ​റി​യി​ച്ച​താ​യി ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഗ​സ്സ​യി​ലേ​ക്കു​ള്ള മാ​നു​ഷി​ക ഇ​ട​നാ​ഴി ഉ​ട​ൻ തു​റ​ന്ന്, ജ​ന​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ​വും വെ​ള്ള​വും മ​രു​ന്നും ഉ​ൾ​പ്പെ​ടെ അ​വ​ശ്യ​വ​സ്തു​ക്ക​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യും അ​മീ​റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യി ആ​സി​യാ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​മാ​രു​മാ​യും അ​മീ​ർ റി​യാ​ദി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സിം​ഗ​പ്പൂ​ർ പ്ര​ധാ​ന​മ​ന്ത്രി ഹി​സെ​ന ​ലൂ​ങ്, വി​യ​റ്റ്നാം പ്ര​ധാ​ന​മ​ന്ത്രി ഫാം ​മി​ൻ ചി​ൻ എ​ന്നി​വ​രു​മാ​യാ​ണ് അ​മീ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലെ ഉ​ഭ​യ​ക​ക്ഷി സൗ​ഹൃ​ദം, വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം എ​ന്നി​വ സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amirbritish prime ministerRiyadh
News Summary - Amir-British Prime Minister to meet in Riyadh
Next Story