Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​​ഗോ​​ള​​സു​​ര​​ക്ഷ​...

ആ​​ഗോ​​ള​​സു​​ര​​ക്ഷ​ ച​ർ​ച്ച ചെ​യ്​​ത്​ മ്യൂ​​ണി​​ക്ക്​ സ​​മ്മേ​​ള​​നം

text_fields
bookmark_border
ആ​​ഗോ​​ള​​സു​​ര​​ക്ഷ​ ച​ർ​ച്ച ചെ​യ്​​ത്​ മ്യൂ​​ണി​​ക്ക്​ സ​​മ്മേ​​ള​​നം
cancel
camera_alt?????????????????? ????????? 55?????? ??????????? ?????????????????????????? ???????????????? ?????????????? ?????????? ?????? ?????? ??????? ???????? ?????????? ?????????????????????

ദോ​​ഹ: ജ​​ര്‍മ​​നി​​യി​​ലെ മ്യൂ​​ണി​​ക്കി​ല്‍ ന​​ട​​ന്ന 55ാമ​​ത് സു​​ര​​ക്ഷാ സ​​മ്മേ​​ള​​ന​​ത്തി​​െ​ൻ​റ ര ​​ണ്ടാ​​മ​​ത്തെ സെ​​ഷ​​നി​​ല്‍ അ​​മീ​​ര്‍ ശൈ​​ഖ് ത​​മീം ബി​​ന്‍ ഹ​​മ​​ദ് ആ​ൽ​ഥാ​​നി പ​​ങ്കെ​​ടു​​ത്തു. ജ​​ ര്‍മ​​ന്‍ ചാ​​ന്‍സ​​ല​​ര്‍ ഡോ.​​ആ​​ന്‍ജ​​ല മെ​​ര്‍ക്ക​​ലി​​െ​ൻ​റ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​യി​​രു​​ന്നു സ െ​​ഷ​​ന്‍. ആ​​ഗോ​​ള​​സു​​ര​​ക്ഷ​​യും പ്ര​​തി​​രോ​​ധ ന​​യ​​ങ്ങ​​ളും സം​​ബ​​ന്ധി​​ച്ച് ആ​​ഗോ​​ള​​ത​​ല​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലു​​തും സു​​പ്ര​​ധാ​​ന​​വു​​മാ​​യ സ​​മ്മേ​​ള​​ന​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ് മ്യൂ​​ണി​​ക്കി​ലേ​​ത്. സു​​ര​​ക്ഷാ​​സ​​മ്മേ​​ള​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഉ​​ന്ന​​ത​​ത​​ല ച​​ര്‍ച്ച​​ക​​ളി​​ലും കൂ​​ടി​​ക്കാ​​ഴ്ച​​ക​​ളി​​ലും അ​​മീ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

അ​​ര്‍മേ​​നി​​യ​​ന്‍ പ്ര​​സി​​ഡ​​ൻ​റ്​ അ​​ര്‍മെ​​ന്‍ സ​​ര്‍ക്കി​​സ്സി​​യ​​നു​​മാ​​യി അ​​മീ​​ര്‍ ച​​ര്‍ച്ച ന​​ട​​ത്തി. ഖ​​ത്ത​​റും അ​​ര്‍മേ​​നി​​യ​​യും ത​​മ്മി​​ലെ ഉ​​ഭ​​യ​​ക​​ക്ഷി​​സ​​ഹ​​ക​​ര​​ണ​ം ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തും ച​​ര്‍ച്ച​​യാ​​യി.
പൊ​​തു​​താ​​ല്‍പ​​ര്യ​​മു​​ള്ള വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളും ഉ​​യ​​ര്‍ന്നു​​വ​​ന്നു. യു​​എ​​സ് പ്ര​​തി​​രോ​​ധ ആ​​ക്ടി​​ങ് സെ​​ക്ര​​ട്ട​​റി പാ​​ട്രി​​ക് ഷ​​ന​​ഹാ​​െ​ൻ​റ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പ്ര​​തി​​നി​​ധി​​സം​​ഘ​​വു​​മാ​​യും അ​​മീ​​ര്‍ ച​​ര്‍ച്ച ന​​ട​​ത്തി.

ഖ​​ത്ത​​റും അ​​മേ​​രി​​ക്ക​​യും ത​​മ്മി​​ലു​​ള്ള ത​​ന്ത്ര​​പ്ര​​ധാ​​ന ഉ​​ഭ​​യ​​ക​​ക്ഷി​​ബ​​ന്ധ​​വും സൈ​​നി​​ക–​പ്ര​​തി​​രോ​​ധ മേ​​ഖ​​ല​​ക​​ളി​​ലെ സ​​ഹ​​ക​​ര​​ണ​​വും മേ​​ഖ​​ല​​യി​​ലെ​​യും രാ​​ജ്യാ​​ന്ത​​ര ത​​ല​​ത്തി​​ലെ​​യും ഏ​​റ്റ​​വും പു​​തി​​യ സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ളു​​മാ​​ണ് ച​​ര്‍ച്ച​​യി​​ല്‍ വി​​ഷ​​യ​​മാ​​യ​​ത്. യു​​എ​​സ് ഹൗ​​സ് ഓ​​ഫ് റ​​പ്ര​​സ​​േ​ൻ​റ​​റ്റീ​​വ്സ് സ്പീ​​ക്ക​​ര്‍ നാ​​ന്‍സി പെ​​ലോ​​സി​​യു​​മാ​​യി ന​​ട​​ത്തി​​യ ച​​ര്‍ച്ച​​യി​​ല്‍ തീ​​വ്ര​​വാ​​ദം, തീ​​വ്ര​​വാ​​ദ​​ത്തി​​നു​​ള്ള ധ​​ന​​സ​​ഹാ​​യം പ്ര​​ത​ി​രോ​​ധി​​ക്ക​​ല്‍ എ​​ന്നി​​വ​​യി​​ല്‍ ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളു​​ടെ​​യും സം​​യു​​ക്ത ശ്ര​​മ​​ങ്ങ​​ളാ​​ണ് വി​​ല​​യി​​രു​​ത്തി​​യ​​ത്. ഈ ​​വി​​ഷ​​യ​​ത്തി​​ല്‍ അ​​ല്‍ഉ​​ദൈ​​ദ് എ​​യ​​ര്‍ബേ​​സ് വ​​ഹി​​ക്കു​​ന്ന പ​​ങ്കി​​ന് സ്പീ​​ക്ക​​ര്‍ അ​​മീ​​റി​​ന് ന​​ന്ദി അ​​റി​​യി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsAmir attends second session
News Summary - Amir attends second session-qatar-gulf news
Next Story