അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്സ് സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsഅമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്സ് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ നിന്ന്
ദോഹ: അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്സ് കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി സംരംഭത്തിന്റെ ഭാഗമായി ഡ്രൈവർമാർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.വിവിധ രാജ്യങ്ങളിൽനിന്നുള്ള നിരവധി ഡ്രൈവർമാർ ഈ ക്യാമ്പിൽ പങ്കെടുത്തു.ക്യാമ്പിൽ പങ്കെടുത്തവർക്കായി പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവയ്ക്കുള്ള സ്ക്രീനിങ് ടെസ്റ്റുകൾ നടത്തി.
കൂടാതെ, ഫിസിയോതെറപ്പി സെഷനുകൾ, നേത്രപരിശോധനയും സഹായവും, ഡോക്ടർമാരുടെ സൗജന്യ കൺസൾട്ടേഷൻ, സൗജന്യ മരുന്നുകൾ എന്നിവയും നൽകി. ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ കൂടുതൽ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുന്നതിനായി അമേരിക്കൻ ഹോസ്പിറ്റൽ പ്രിവിലേജ് കാർഡുകളും വിതരണം ചെയ്തു.തങ്ങൾക്കായി ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിക്കുന്നത് ആദ്യമാണെന്നും വളരെയധികം സന്തോഷമുണ്ടെന്നും ക്യാമ്പിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

