തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ അമേരിക്കന്‍ പങ്ക് നിര്‍ണായകം –മന്ത്രി
text_fieldsമനാമ: തീവ്രവാദ സംഘടനകളെ അമര്‍ച്ച ചെയ്യുന്നതില്‍ അമേരിക്ക നിര്‍വഹിക്കുന്ന പങ്ക് നിര്‍ണായകമാണെന്ന് വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ പറഞ്ഞു.
കഴിഞ്ഞ ദിവസം വാഷിങ്ടണില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ഡബ്ല്യു ടില്ലേഴ്‌സണുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്‌റൈനും അമേരിക്കയും തമ്മില്‍ വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന ബന്ധം ശക്തമായി മുന്നോട്ട് പോകുന്നതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ, സാമ്പത്തിക, വ്യാപാര, സുരക്ഷ മേഖലകളില്‍ ഇരുരാജ്യങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഈ സഹകരണത്തിന് പങ്കുണ്ട്. സ്വതന്ത്ര വ്യപാര കരാര്‍ വഴി യു.എസ്^ബഹ്റൈൻ വാണിജ്യം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഊര്‍ജിതമാക്കാന്‍ സാധിച്ചിട്ടുണ്ട്. ബഹ്‌റൈനിലെ തീവ്രവാദി സംഘങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ആശ്വാസകരമാണെന്നും മന്ത്രി അറിയിച്ചു. മേഖലയിലും ആഗോളതലത്തിലും ഭീഷണിയായി മാറുന്ന തീവ്രവാദം ഇല്ലായ്മ ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ബഹ്‌റൈന്‍ ഉറച്ചുനിൽക്കും. മേഖല നേരിടുന്ന ഭീഷണികളെക്കുറിച്ചും അവ നേരിടുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ചും ഇരുവരും അഭിപ്രായങ്ങള്‍ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
