യു.എ.ഇ സുരക്ഷ ഉപദേഷ്ടാവുമായി അമീറിന്റെ കൂടിക്കാഴ്ച
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി യു.എ.ഇ സുരക്ഷ ഉപദേഷ്ടാവ് ശൈഖ് തഹ്നുൻ
ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തുന്നു
ദോഹ: യു.എ.ഇ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശൈഖ് തഹ്നുൻ ബിൻ സായിദ് ആൽ നഹ്യാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും കൂടിക്കാഴ്ച നടത്തി. ലുസൈൽ പാലസിലായിരുന്നു അമീറും യു.എ.ഇ സുരക്ഷ ഉപദേഷ്ടാവും സംഘവും തമ്മിലെ കൂടിക്കാഴ്ച നടന്നത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ സന്ദേശം അമീറിന് കൈമാറി.
ഇമാറാത്ത് രാഷ്ട്ര നേതൃത്വത്തിനും ജനങ്ങൾക്കും അമീർ ആശംസ നേർന്നു. അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖുമാർ, മന്ത്രിമാർ, യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്റഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കാളികളായി.

