അമീറിന്റെ ഈദ് നമസ്കാരം ലുസൈലിൽ
text_fieldsദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ലുസൈലിൽ ഈദ് നമസ്കാരം നിർവഹിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. ലുസൈലിലെ പ്രാർഥന മൈതാനിയിൽ ശൈഖുമാർ, മന്ത്രിമാർ, രാജകുടുംബാംഗങ്ങൾ, പൗരന്മാർ എന്നിവർക്കൊപ്പമാണ് അമീറിന്റെ ഈദ് നമസ്കാരം.
തുടർന്ന് ലുസൈൽ പാലസിൽ നടക്കുന്ന ചടങ്ങിൽ ഈദാശംസ സ്വീകരിക്കുകയും കൈമാറുകയും ചെയ്യും. ശൈഖുമാർ, മന്ത്രിമാർ, ശൂറ കൗൺസിൽ സ്പീക്കർ, മന്ത്രാലയം അണ്ടർ സെക്രട്ടറിമാർ, ശൂറ കൗൺസിൽ അംഗങ്ങൾ, പൗരന്മാർ എന്നിവർ ആദ്യ ഘട്ടത്തിൽ ഈദാശംസ കൈമാറാൻ എത്തും. രാവിലെ ആറു മുതൽ 6.15 വരെ സേന, പൊലീസ് ഉദ്യോഗസ്ഥർ, വിവിധ ദേശീയ സ്ഥാപന മേധാവികൾ എന്നിവർ അമീറിനെ സന്ദർശിച്ച് ഈദാശംസ കൈമാറും. വൈകീട്ട് 3.45 മുതൽ വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ, ശൈഖുമാർ ഉൾപ്പെടെയുള്ളവരെ സ്വീകരിക്കും.

