Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപോർച്ചുഗീസ്​...

പോർച്ചുഗീസ്​ പ്രധാനമന്ത്രിയുമായി അമീർ കൂടിക്കാഴ്ച നടത്തി

text_fields
bookmark_border

ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി രാജ്യത്തെത്തിയ പോർച്ചുഗീസ്​ പ്രധാനമന്ത്രി അേൻറാണിയോ കോസ്​റ്റയുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തോടൊപ്പമെത്തിയ പോർച്ചുഗീസ്​ പ്രതിനിധി സംഘവുമായും അമീർ കൂടിക്കാഴ്ച നടത്തി.ഖത്തറും പോർച്ചുഗലും തമ്മിലുള്ള നയതന്ത്രബന്ധത്തെ സംബന്ധിച്ചും വിവിധ മേഖലകളിൽ സഹകരണം വളർത്തുന്നതുമായി ബന്ധപ്പെട്ടും ഇരുരാഷ്ട്രത്തലവന്മാരും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. യോഗത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്​ദുല്ല ബിൻ നാസർ ബീൻ ഖലീഫയും പങ്കെടുത്തു. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബീൻ ഖലീഫയുമായും പോർച്ചുഗൽ പ്രധാനമന്ത്രി അേൻറാണിയോ കോസ്​റ്റ കൂടിക്കാഴ്ച നടത്തി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - Ameer
Next Story