അമീര്‍–റഷ്യന്‍ അന്താരാഷ്ട്രകാര്യ മന്ത്രി കൂടിക്കാഴ്ച
text_fieldsദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി റഷ്യന്‍ അന്താരാഷ്ട്രകാര്യ മന്ത്രി വ്ലാദിമിര്‍ കൊളോകോത്സേവുമായി കൂടിക്കാഴ്ച നടത്തി.
അമീരി ദിവാനില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ റഷ്യന്‍ പ്രസിഡൻറ് വ്ലാദിമിര്‍ പുട്ടിെൻറ ഖത്തർ ദേശീയദിന ആശംസകള്‍ അദ്ദേഹം അമീറിന് കൈമാറി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും നയതന്ത്ര ബന്ധവും ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥാനിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
റഷ്യയുമായി സുരക്ഷാ സഹകരണ കരാർ
ദോഹ: പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥാനിയും റഷ്യന്‍ അന്താരാഷ്ട്രകാര്യ മന്ത്രി വ്ലാദിമിര്‍ കൊളോകോത്സേവും സുരക്ഷാ സഹകരണ കരാറില്‍ ഒപ്പുവെച്ചു.
