സുപ്രീം കമ്മിറ്റി യോഗത്തിൽ അമീർ അധ്യക്ഷത വഹിച്ചു
text_fieldsദോഹ: സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ബോർഡ് ഓഫ് ഡയറക്ടേഴ്സിെൻറ ഈ വർഷത്തെ പ്രഥമ യോഗത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അധ്യക്ഷത വഹിച്ചു. അൽ ബഹർ പാലസിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനിയും സംബന്ധിച്ചു. അമീറിെൻറ സ്വകാര്യ പ്രതിനിധിയും ബോർഡ് വൈസ് ചെയർമാനുമായ ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാ നി, ബോർഡംഗവും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയും മറ്റ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
2022ലെ ഫുട്ബോൾ ലോകകപ്പ് സ്റ്റേഡിയങ്ങളടക്കമുള്ള അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളുടെ പുരോഗതിയും ലോകകപ്പിനായി പൂർത്തിയായ പദ്ധതികളും അമീറിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി.
