Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅമീറുമായി ജർമൻ...

അമീറുമായി ജർമൻ അംബാസഡറുടെ കൂടിക്കാഴ്ച

text_fields
bookmark_border
അമീറുമായി ജർമൻ അംബാസഡറുടെ കൂടിക്കാഴ്ച
cancel
camera_alt???? ???? ???? ??? ???? ???????????? ???????? ???? ??????? ????? ???? ??????? ??????????? ??????????

ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ഖത്തറിലെ ജർമൻ അംബാസഡർ ഹൻസ്​ ഉഡോ മ്യൂസിൽ കൂടിക്കാഴ്ച നടത്തി. ഖത്തറിലെ ദൗത്യം പൂർത്തിയാക്കി മടങ്ങുന്ന​േതാടനുബന്ധിച്ചാണ് അമീറുമായി കൂടിക്കാഴ്ച നടത്തിയത്. അമീരി ദിവാനിൽ നടന്ന കൂടിക്കാഴ്ചയിൽ ജർമൻ സ്ഥാനപതിക്ക് അൽ വജബ അംഗീകാരം അമീർ സമ്മാനിച്ചു.

ഖത്തറും ജർമനിയും തമ്മി​െല നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതി​നുള്ള അംഗീകാരത്തിനാണ് പുരസ്​കാരം സമ്മാനിച്ചത്. കൂടിക്കാഴ്ചയിൽ, ജർമൻ സ്​ഥാനപതിയുടെ ഭാവിയിലെ ദൗത്യം വിജയകരമാകാനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകട്ടെയെന്നും അമീർ ആശംസകൾ നേർന്നു.അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെയും ഖത്തർ ഭരണകൂടത്തി​െൻറയും സഹകരണത്തിനും പിന്തുണക്കും നന്ദി രേഖപ്പെടുത്തുന്നതായി ഹൻസ്​ ഉഡോ മ്യൂസിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ameerqatar newsgulf news
News Summary - ameer-qatar news-gulf news
Next Story