Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാൽപന്തി​െൻറ നാട്ടിൽ...

കാൽപന്തി​െൻറ നാട്ടിൽ ലോകകപ്പ്​ ആതിഥേയ രാജ്യത്തി​െൻറ അമരക്കാരൻ

text_fields
bookmark_border
കാൽപന്തി​െൻറ നാട്ടിൽ ലോകകപ്പ്​ ആതിഥേയ രാജ്യത്തി​െൻറ അമരക്കാരൻ
cancel

ദോഹ: കാൽപന്തുകളിയെ ഹൃദയശ്വാസം പോലെ കൊണ്ടുനടക്കുന്ന ജനതക്കിടയിലേക്ക്​ അടുത്ത ലോകകപ്പി​​​െൻറ ആതിഥേയൻ. തുകൽപന്തിനെ ഒാരോ ശ്വാസത്തിലും കൊണ്ടുനടക്കുന്ന അർജൻറീനക്കാർക്ക്​ ഇടയിലേക്കാണ്​ 2022 ഫുട്​ബാൾ ലോകകപ്പിന്​ ആതിഥേയത്വം വഹിക്കുന്ന ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി എത്തിയത്​. അമീറിന്​ അർജൻറീനയിൽ ഉജ്ജ്വല സ്വീകരണമാണ്​ ലഭിച്ചത്​.

ലാറ്റിനമേരിക്കൻ സന്ദർശനത്തി​​​െൻറ ഭാഗമായി ഇക്വഡോർ, പെറു, പരാ​േഗ്വ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ്​ ​മറഡോണയു​െടയും മെസിയുടെയും നാട്ടിലേക്ക്​ അമീർ എത്തിയത്​. തലസ്ഥാനമായ ബ്യൂണസ്​ അയേഴ്​സിലെ വിമാനത്താവളത്തിൽ വി​േദശകാര്യ മന്ത്രി ജോർജ്​ ഫോറെ, അർജൻറീനയിലെ ഖത്തർ അംബാസഡർ ഫഹദ്​ ബിൻ ഇബ്രാഹിം അൽ മാന എന്നിവരുടെ നേതൃത്വത്തിൽ ഉൗഷ്​മള സ്വീകരണമാണ്​ അമീറിന്​ ലഭിച്ചത്​. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതൽ ശക്​തമാക്കുന്നത്​ സംബന്ധിച്ച്​ അമീർ പ്രസിഡൻറ്​ മൗറീസിയോ മാകരിയോയുമായി കൂടിക്കാഴ്​ച നടത്തി.

ഖത്തർ പാസ്​പോർട്ടുള്ളവർക്ക്​ അർജൻറീനയിലേക്ക്​ വിസ രഹിത പ്രവേശനം അടക്കം നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും ഇരുരാജ്യങ്ങളുടെ പ്രതിനിധികൾ ഒപ്പുവെച്ചു. ദോഹ മുനിസിപ്പാലിറ്റിയും ബ്യൂണസ്​ അയേഴ്​സ്​ സിറ്റിയും തമ്മിലും കരാർ ഒപ്പിട്ടു. രണ്ട്​ വർഷത്തിനിടെ രണ്ടാം തവണയാണ്​ അമീർ അർജൻറീന സന്ദർശിക്കുന്നതെന്നും ഇത്​ ഇരുരാജ്യങ്ങളും തമ്മിലെ ഉൗഷ്​മള ബന്ധത്തിന്​ തെളിവാണെന്നും ഖത്തറിലെ അർജൻറീന അംബാസഡർ കാർലോസ്​ ഹെർണാണ്ടസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarameergulf newsmalayalam news
News Summary - ameer-qatar-gulf news
Next Story