Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​മീ​ർ ചി​ത്രം അ​നീ​സ...

അ​മീ​ർ ചി​ത്രം അ​നീ​സ വരച്ചു;  ത​ലാ​ൽ മ​ൻ​സൂ​റി​െ​ൻ​റ ഖ​ൽ​ബി​ൽ

text_fields
bookmark_border
അ​മീ​ർ ചി​ത്രം അ​നീ​സ വരച്ചു;  ത​ലാ​ൽ മ​ൻ​സൂ​റി​െ​ൻ​റ ഖ​ൽ​ബി​ൽ
cancel

ദോ​ഹ: 15 മി​നി​റ്റു​കൊ​ണ്ട്​ ഖ​ത്ത​ർ അ​മീ​റി​െ​ൻ​റ ചി​ത്രം വ​ര​ച്ച മലയാളി പെ​ൺ​കു​ട്ടി​ക്ക്​ ഒ​ന്ന​ര പ​വ​െ​ൻ​റ സ്വ​ർ​ണ​മാ​ല  സ​മ്മാ​നം. സ​മ്മാ​നം ആ​രു​ടെ വ​ക​യാ​ണെ​ന്നോ, ഖ​ത്ത​റി​െ​ൻ​റ അ​ഭി​മാ​ന​മാ​യ കാ​യി​ക​താ​രം ത​ലാ​ൽ മ​ൻ​സൂ​റി​െൻ​റ. മൂ​​ന്ന് ത​​വ​​ണ ഏ​​ഷ്യ​​ൻ ഗെ​​യി​ം​സി​ലെ സ്വ​​ർ​​ണ മെ​​ഡ​​ൽ ജേ​​താ​​വും 100, 200 മീ​​റ്റ​​ർ ഓ​​ട്ട​​ത്തി​ൽ ഒ​​ളി​​മ്പി​​ക്സ്  സെ​​മി​ഫൈ​​ന​​ലി​​സ്​​റ്റു​​മാ​​ണ്​ ത​ലാ​ൽ. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ചാ​ലി​യാ​ർ ദോ​ഹ​യു​ടെ കാ​യി​ക​ദി​നാ​ഘോ​ഷ  പ​രി​പാ​ടി​യി​ലാ​ണ്​ വ്യ​ത്യ​സ്​​ത കാ​ര്യ​ങ്ങ​ൾ ന​ട​ന്ന​ത്. പ​രി​പാ​ടി​ക്കി​ടെ എം.​ഇ.​എ​സ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ലെ അ​നീ​സ അ​ൻ​വ​റാ​ണ്​ അ​മീ​ർ ശൈ​ഖ്​ ത​മീ​മി​െ​ൻ​റ ചി​ത്രം വ​ര​ച്ച​ത്. പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു ത​ലാ​ൽ. അ​നീ​സ  ചി​ത്രം വ​ര​ക്കു​ന്ന​ത്​ ത​ലാ​ൽ മ​ൻ​സൂ​ർ ഏ​റെ നേ​രം നോ​ക്കി നി​ന്നു. പ​ടം പൂ​ർ​ത്തി​യാ​യ​തോ​ടെ ത​ലാ​ലി​ന്​ മോ​ഹം, അ​മീ​റി​െ​ൻ​റ ഇൗ ​മ​നോ​ഹ​ര​മാ​യ ചി​ത്രം സ്വ​ന്ത​മാ​ക്ക​ണ​മെ​ന്ന്. ചി​ത്രം ത​നി​ക്ക്​ ത​രു​മോ എ​ന്ന്​ അ​നീ​സ​യോ​ട്​  ത​ലാ​ൽ ചോ​ദി​ച്ചു. അ​വ​ൾ​ക്കും നൂ​റു​വ​ട്ടം സ​മ്മ​തം. ഒ​ളി​മ്പ്യ​ൻ ഷൈ​നി വി​ൽ​സ​ണും പ​െ​ങ്ക​ടു​ത്ത സ​മാ​പ​ന​ച​ട​ങ്ങി​ൽ  സം​ഘാ​ട​ക​ർ അ​നീ​സ​യെ വി​ളി​ച്ചു​വ​രു​ത്തി. അ​നീ​സ​യി​ൽ നി​ന്ന്​ ത​ലാ​ൽ മ​ൻ​സൂ​ർ ചി​ത്രം ഏ​റ്റു​വാ​ങ്ങി. ​വേ​ദി​യി​ൽ  വ​ച്ച്​ ത​ന്നെ അ​നീ​സ​ക്ക്​ സ​മ്മാ​ന​മാ​യി ഒ​ന്ന​ര പ​വ​െ​ൻ​റ സ്വ​ർ​ണ​മാ​ല​യും അ​ദ്ദേ​ഹം ​ൈക​മാ​റി. എം.​ഇ.​എ​സ്​ പ​ത്താം  ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​യ അ​നീ​സ ചെ​റു​പ്പം മു​ത​ലേ ചി​ത്ര​ര​ച​ന​രം​ഗ​ത്ത്​ സ​ജീ​വ​മാ​ണ്. ഖ​ത്ത​ർ ഒ​യാ​സി​സ്​ വാ​ട്ട​ർ  ക​മ്പ​നി​യി​ൽ സെ​യി​ൽ​സ്​ മാ​നേ​ജ​റാ​യ കോഴിക്കോട്​ ബേപ്പൂർ റോഡിലെ അ​ൻ​വ​ർ ഹു​സൈ​െ​ൻ​റ​യും സൈ​റാ​ബാ​നു​വി​െ​ൻ​റ​യും മ​ക​ളാ​ണ്.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsameer painting Qatar News
News Summary - ameer painting Qatar Gulf News
Next Story