ഖത്തർ അമീർ ഇറ്റലി സന്ദർശനത്തിൽ ഒപ്പുവെച്ചത് പ്രധാന കരാറുകൾ
text_fieldsദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഇറ്റലി സന്ദർശനത്തിനിടെ ഒപ്പുവെച്ചത് പ്രധാനപ്പെട്ട സഹകരണ കരാറുകൾ. ഇറ്റാലിയൻ പ്രധാനമന്ത്രി ഗ്വിസപ്പേ കോൻടേയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ആണ് കരാർ ഒപ്പുവെക്കൽ ചടങ്ങ് നടന്നത്. ശാസ്ത്ര–വിദ്യാഭ്യാസ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിന് ഖത്തർ യൂനിവേഴ്സിറ്റിയും റോമിലെ സാപിയെൻസ സർവകലാശാലയും കരാർ ഒപ്പുവെച്ചു. ശാസ്ത്ര ഗവേഷണങ്ങളിൽ സംയുക്ത പ്രവർത്തനങ്ങളും വിവര കൈമാറ്റവുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഖത്തർ ഫൗണ്ടേഷനും സാപിയെൻസ സർ വകലാശാലയും തമ്മിൽ ശാസ്ത്ര രംഗത്ത് സഹകരണം സ്ഥാപിക്കുന്നതിനും കരാർ ഒപ്പുവെച്ചു. യുവജന, കായിക മേഖലകളിൽ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുധാരണാ പത്രം ഒപ്പു വെച്ചു. ബയോമെട്രിക്കൽ റിസർച്ച്, ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ ചികിത്സാ സേവനങ്ങൾ, ആധുനിക മെഡിക്കൽ ഉപകരണങ്ങൾ എന്നീ മേഖലകളിലും സഹകരിക്കും.
ഭക്ഷ്യസുരക്ഷ, കാർഷികമേഖല എന്നീ മേഖലകളിലും ഖത്തർ–ഇറ്റലി പൊതുധാരണാപത്രം ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
