ഖത്തറിൽ അമീര്‍ കപ്പ് നാളെ; ഖലീഫ രാജ്യാന്തര സ്റ്റേഡിയം ഒരുങ്ങി
text_fieldsദോഹ: നാളെ വൈകുന്നേരം നടക്കുന്ന 45ാമത് അമീര്‍ കപ്പിനായി ഖലീഫ രാജ്യാന്തര സ്റ്റേഡിയം പൂര്‍ണസജ്ജമായതായി സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആൻറ് ലെഗസി, ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍, ലോക്കല്‍ ഓര്‍ഗനൈസിങ് കമ്മിറ്റി പ്രതിനിധികള്‍ എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2022 ഫിഫ ലോകകപ്പിനായി ഖത്തറില്‍ തയാറായ ആദ്യ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരമെന്ന നിലയിൽ അമീര്‍കപ്പ് ഫൈനല്‍ ലോകശ്രദ്ധ നേടിയതായും സംഘാടകർ പറഞ്ഞു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ ആൽഥാനിയും സ്റ്റേഡിയം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. മുന്‍ ലോകകപ്പ് താരങ്ങളും ചടങ്ങില്‍ പങ്കെടുക്കും. 48000 കാണികള്‍ക്ക് ഇരിക്കാവുന്ന തരത്തിലാണ് സ്റ്റേഡിയം സജ്ജീകരിച്ചിരിക്കുന്നത്.
1976ല്‍ നിര്‍മിച്ച ഖലീഫ സ്റ്റേഡിയം ഫിഫ മാനദണ്ഡപ്രകാരം പുതുക്കി പണിയുകയായിരുന്നു. പ്രത്യേക എല്‍ഇഡി ലൈറ്റിങ് കളിക്കാർക്കും കാണികൾക്കും മികച്ച അനുഭവമായിരിക്കും. എല്‍ഇഡി പിച്ച്ലൈറ്റിങ് സംവിധാനം ഉപയോഗിക്കുന്ന ലോകത്തെ മികച്ച പത്തു സ്റ്റേഡിയങ്ങളിലൊന്ന് എന്ന പദവിയും ഖലീഫ സ്റ്റേഡിയം നേടിയിട്ടുണ്ട്. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ് ചെല്‍സിയ, പിഎസ്വി ഇന്‍ദോവന്‍, ആംസ്റ്റര്‍ഡാം അറീന സ്റ്റേഡിയങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന എല്‍ഇഡി പിച്ച് ലൈറ്റിങ് സംവിധാനത്തിെൻറ മാതൃകയാണ് ഖലീഫ സ്്റ്റേഡിയത്തിലും പിന്തുടർന്നിരിക്കുന്നതെന്നും സംഘാടകർ പറഞ്ഞു.
2022 ഫിഫ ലോകകപ്പിനു മുന്നോടിയായുള്ള ആദ്യത്തെ പ്രധാന പരീക്ഷണ മത്സരമാണ് അമീര്‍ കപ്പ് ഫൈനൽ. നാളെ നടക്കുന്ന അമീര്‍കപ്പ് ഫൈനല്‍ കാണികള്‍ക്ക് ഏറ്റവും ഹൃദ്യമായ അനുഭവമായിരിക്കും. സ്റ്റേഡിയത്തിെൻറ സീറ്റിങ് ക്രമീകരണത്തിലും വിത്യസ്തയുണ്ട്. ഇരിപ്പിടം തയാറാക്കിയിരിക്കുന്ന മുഴുവന്‍ മേഖലയിലും പുതിയ മേല്‍ക്കൂര സ്ഥാപിച്ചിട്ടുണ്ട്. ഫിഫ ലോകകകപ്പിെൻറ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളും ഇവിടെ നടക്കുമെന്നും സുപ്രീംകമ്മിറ്റി പ്രൊജക്റ്റ് ഡയറക്ടര്‍ മുഹമ്മദ് അമീന്‍ പറഞ്ഞു. ഫിഫയുടെ മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും അനുസരിച്ചുള്ള ക്രമീകരണങ്ങളാണ് സ്റ്റേഡിയത്തിെൻറ നവീകരണത്തിൽ സ്വീകരിച്ചിരിക്കുന്നത്.
ശീതീകരണ സംവിധാനത്തിൽ എല്ലാവിധ പുതുമകളും ഉപയോഗിച്ചിട്ടുണ്ട്. ഫിഫ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം വേനലില്‍ താപനില 29 ഡിഗ്രി സെല്ഷ്യല്സിെൻറ മുകളില്‍ പോകാന്‍ പാടില്ല എന്നതും കൃത്യമായും പാലിച്ചതായും മുഹമ്മദ് അമീന്‍ വെളിപ്പെടുത്തി. ഉദ്ഘാടനത്തിെൻറ ഭാഗമായി കാണികള്‍ക്കായി നിരവധി വിനോദ, സാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. മുപ്പത്തിരണ്ടോളം പരിപാടികളാണ് സ്റ്റേഡിയത്തിന് പുറത്ത് ഒരുക്കിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
രണ്ടു വി.െഎ.പി സീറ്റിങ് സജ്ജീകരണം; അംഗപരിമിതര്‍ക്ക് പ്രത്യേക സൗകര്യം
ദോഹ: നിരവധി സംവിധാനങ്ങളും സൗകര്യങ്ങളുമാണ് ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിെൻറ നവീകരണത്തിലൂടെ യാഥാർത്ഥ്യമായിരിക്കുന്നത്. പടിഞ്ഞാറന്‍ സ്റ്റാന്‍ഡിലും പുതിയതായി കൂട്ടിച്ചേര്‍ത്ത കിഴക്കന്‍ സ്റ്റാന്‍ഡിലും രണ്ടു വിഐപി സീറ്റിങ് സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. കിഴക്കന്‍ മേഖലയില്‍ 61 ഹോസ്പിറ്റാലിറ്റി സ്യൂട്ടുകളും എടുത്തുപറയാവുന്ന പ്രത്യേകയാണ്.
വിഐപി സ്യൂട്ടുകള്‍ പടിഞ്ഞാറന്‍ മേഖലയിലും അംഗപരിമിതര്‍ക്ക് കിഴക്കന്‍ സ്റ്റാന്‍ഡിലും സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. സ്റ്റേഡിയത്തിനു ചുറ്റുമായി അധികമായി സുരക്ഷാവേലിയും കർശനമായ സുരക്ഷയും സ്റ്റേഡിയത്തിെൻറ പ്രത്യേകതകളായിരിക്കും. കാണികളുമായി സൗഹൃദപരമായിട്ടായിരിക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപഴകുക. ഓട്ടിസം ബാധിതര്‍, പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ തുടങ്ങിയവര്‍ക്കെല്ലാം മത്സരം കാണാനായി പ്രത്യേക സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
