Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅമീർ കപ്പ്: സെമി ഫൈനൽ...

അമീർ കപ്പ്: സെമി ഫൈനൽ മത്സരങ്ങൾക്ക് ദുഹൈൽ സ്​റ്റേഡിയം വേദിയാകും

text_fields
bookmark_border
അമീർ കപ്പ്: സെമി ഫൈനൽ മത്സരങ്ങൾക്ക് ദുഹൈൽ സ്​റ്റേഡിയം വേദിയാകും
cancel

ദോഹ: ഈ സീസണിലെ അമീർ കപ്പ് ഫുട്ബാൾ സെമി ഫൈനൽ മത്സരങ്ങൾക്ക് ദുഹൈൽ സ്​റ്റേഡിയമെന്നറിയപ്പെടുന്ന അബ്​ദുല്ല ബിൻ ഖലീഫ സ്​റ്റേഡിയം വേദിയാകുമെന്ന് ഖത്തർ ഫുട്ബാൾ അസോസിയേഷൻ (ക്യൂ.എഫ്.എ) അറിയിച്ചു. ഒക്ടോബർ 30, 31 തീയതികളിലായാണ് മത്സരം നടക്കുക.

ഒക്ടോബർ 30ന് നടക്കുന്ന ആദ്യ സെമി ഫൈനലിൽ അൽ മർഖിയ അൽ അറബി ക്ലബിനെ നേരിടും. തൊട്ടടുത്ത ദിവസം നടക്കുന്ന രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ദുഹൈൽ അൽ സദ്ദുമായി കൊമ്പുകോർക്കും. രണ്ട് മത്സരങ്ങളും വൈകീട്ട് ആറിന് ആരംഭിക്കുമെന്നും ക്യു.എഫ്.എ വ്യക്തമാക്കി.

യഥാർഥ ഫൈനലിന് മുമ്പുള്ള ഫൈനലായാണ് ദുഹൈൽ–സദ്ദ് പോരാട്ടത്തെ വിലയിരുത്തുന്നത്. 2019ലെ അമീർ കപ്പ് ഫൈനലിസ്​റ്റ് കൂടിയാണ് അൽ സദ്ദ്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു അന്ന് ദുഹൈൽ സദ്ദിനെ മലർത്തിയടിച്ച് കിരീടത്തിൽ മുത്തമിട്ടത്.അമീർ കപ്പ് ഫൈനൽ വേദി പിന്നീട് അറിയിക്കുമെന്നും ക്യു.എഫ്.എ അറിയിച്ചു.

Show Full Article
TAGS:Ameer Cup Duhail Stadium 
Next Story