മുഐദർ ഹെൽത്ത് സെന്ററിൽ ആംബുലേറ്ററി ഡയാലിസിസ് യൂനിറ്റ്
text_fieldsമുഐതർ ഹെൽത് സെന്ററിൽ ആരംഭിച്ച ആംബുലേറ്ററി ഡയാലിസിസ് സെന്റർ
ദോഹ: മുഐദർ ഹെൽത്ത് സെന്ററിൽ എട്ട് കിടക്കകളുമായി പുതിയ ആംബുലേറ്ററി ഡയാലിസിസ് യൂനിറ്റ് പ്രവർത്തനമാരംഭിച്ചു. കൂടുതൽ മികച്ച സേവനങ്ങൾ രോഗികളിലേക്ക് എത്തിക്കുന്നതിനായി ഹമദ് മെഡിക്കൽ കോർപറേഷനും (എച്ച്.എം.സി) പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനും (പി.എച്ച്.സി.സി) തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ ഭാഗമായാണ് പുതിയ യൂനിറ്റ് സജ്ജമാക്കിയിരിക്കുന്നത്.
എച്ച്.എം.സി ആക്ടിങ് അസി. മാനേജിങ് ഡയറക്ടർ അലി അൽ ജനാഹി പുതിയ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. എച്ച്.എം.സി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അബ്ദുല്ല അൽ അൻസാരി, പി.എച്ച്.സി.സി മാനേജിംഗ് ഡയറക്ടർ ഡോ. മർയം അൽ അബ്ദുൽ മലിക്, മറ്റു വിശിഷ്ട അതിഥികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഡയാലിസിസ് സേവനങ്ങൾ രോഗികളിലേക്കെത്തിക്കുന്നതിന് എച്ച്.എം.സിയും പി.എച്ച്.സി.സിയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് പുതിയ ആംബുലേറ്ററി ഡയാലിസിസ് യൂണിറ്റെന്നും ഡോ. അൽ മൽക്കി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

