Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇൗജിപ്​തിലേക്കും...

ഇൗജിപ്​തിലേക്കും ലിബിയയിലേക്കും അംബാസഡർമാർ

text_fields
bookmark_border
ഇൗജിപ്​തിലേക്കും ലിബിയയിലേക്കും അംബാസഡർമാർ
cancel
camera_alt

കാലാവധി പൂർത്തിയാക്കിയ ഖത്തർ അംബാസഡർ സലിം ബിൻ മുബാറക്​ അൽ ഷാഫിക്ക്​ തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയിബ്​ ഉർദുഗാൻ യാത്രയയപ്പ്​ നൽകിയപ്പോൾ. ഇദ്ദേഹമാണ്​ ഈജിപ്​തിലെ പുതിയ ഖത്തർ അംബാസഡർ 

ദോഹ: വിവിധ രാജ്യങ്ങളിലേക്കുള്ള ഖത്തറിൻെറ നയതന്ത്ര പ്രതിനിധകളെ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി നിയമിച്ചു. അമിരി ദിവാൻ പുറത്തിറക്കിയ പ്രസ്​താവനയിലാണ്​ തുർക്കി, ഈജിപ്​ത്​, സൈപ്രസ്​, ലിബിയ എന്നീ രാജ്യങ്ങളിലെ തങ്ങളുടെ നയതന്ത്ര കാര്യാലയത്തിലെ ​അംബാസഡർമാരെ പ്രഖ്യാപിച്ചത്​. ​പ്രധാന സൗഹൃദ രാഷ്​ട്രമായ തുർക്കിയിലേക്ക്​ ശൈഖ്​ മുഹമ്മദ്​ ബിൻ നാസർ ബിൻ ജാസിൽ ആൽഥാനിയെ അംബാസഡറായി നിയോഗിച്ചു. ഈജിപ്​ത്​ അംബാസഡറായി സലിം ബിൻ മുബാറക്​ ബിൻ ഷാഫി അൽ ഷാഫിയെ നിയമിച്ചു. സൈപ്രസിലേക്ക്​ അലി യൂസുഫ്​ അബ്​ദുൽ റഹ്​മാൻ അൽ മുല്ലയെയും, ലിബിയയിലേക്ക്​ ഖാലിദ്​ മുഹമ്മദ്​ സബിൻ അൽ സബിൻ അൽ ദൊസാരിയെയും ഖത്തറിൻെറ വിശിഷ്​ട നയതന്ത്ര പ്രതിനിധികളായി അമീർ നിയമിച്ചു.

ദീർഘനാളത്തെ ഇടവേളക്കു ശേഷമാണ്​ ലിബിയയിലേക്ക്​ ഖത്തർ നയതന്ത്ര പ്രതിനിധിയെ നിയോഗിക്കുന്നത്​. 2011ൽ മുഅമ്മർ ഖദ്ദാഫി ഭരണകൂടത്തിനെതിരെ ആരംഭിച്ച ആഭ്യന്തര കലാപത്തിനു പിന്നാലെ, 2014ൽ ഖത്തർ ലിബിയയിലെ നയതന്ത്ര കാര്യാലയം അടച്ചുപൂട്ടിയിരുന്നു. കഴിഞ്ഞ ജൂണിൽ ലിബിയൻ വിദേശകാര്യമന്ത്രി നജ്​ല മൻഗൗഷും, ഖത്തർ വിദേശകാര്യമന്ത്രി ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽറഹ്​മാൻ ആൽഥാനിയുമായി നടത്തിയ കൂടികാഴ്​ചക്കൊടുവിലാണ്​ ട്രിപളിയിലേക്ക്​ നയതന്ത്ര പ്രതിനിധിയെ അയക്കാൻ തീരുമാനിച്ചത്​.

2017ലെ ഗൾഫ്​ ഉപരോധത്തിനു ശേഷം ആദ്യമായാണ്​ ഈജിപ്​തിലേക്ക്​ ഖത്തർ നയതന്ത്ര പ്രതിനിധിയെ അയക്കുന്നത്​. സൗദി, ബഹ്​റൈൻ, യു.എ.ഇ, ഈജിപ്​ത്​ എന്നീ നാല്​ ഗൾഫ്​ രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചതിനു പിന്നാലെയാണ്​ ഇരുരാജ്യത്തിനുമിടയിലെ നയതന്ത്ര ബന്ധവും മുറിഞ്ഞത്​. ഇക്കഴിഞ്ഞ ജനുവരിയിലെ അൽ ഉല കരാറിലൂടെ ഉപരോധം നീക്കി ബന്ധം പുനഃസ്ഥാപിച്ചതോടെ ജൂണിൽ ഇൗജിപ്​തും സൗദിയും ഖത്തറിലേക്ക്​ പുതിയ അംബാസഡർമാരെ നിയോഗിച്ചു.

അതിൻെറ തുടർച്ചയെന്നോണമാണ്​ സലിം ബിൻ മുബാറക്​ അൽ ഷാഫിയെ ഈജിപ്​ത്​ അംബാസഡറായി നിയമിച്ചത്​.

ഇതുവരെ തുർക്കിയിൽ ഖത്തർ നയതന്ത്ര മേധാവിയായിരുന്നു ഇദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EgyptLibyadoha
News Summary - Ambassadors to Egypt and Libya
Next Story