വിസ്മയമായി ത്രീഡി പ്രിൻറിങ് സംവിധാനം,മിനിറ്റുകൾക്കുള്ളിൽ ത്രിമാന കോൺക്രീറ്റ് രൂപം
text_fieldsരാജ്യത്തെ ആദ്യ ത്രീഡി പ്രിൻറിങ് സംവിധാനവും ആദ്യമായി തയാറാക്കിയ ‘ഫ്ലാഗ് ഓഫ് ഗ്ലോറി’ രൂപവും
ദോഹ: വിസ്മയവുമായി രാജ്യത്തെ ആദ്യ ത്രീഡി പ്രിൻറിങ് സംവിധാനം. മിനിറ്റുകൾക്കുള്ളിൽ ഇതിലൂടെ പ്രഥമ ത്രിമാന കോൺക്രീറ്റ് രൂപം പ്രിൻറ് ചെയ്തു. ടെക്സാസ് എ.എം യൂനിവേഴ്സിറ്റി ഖത്തറും ഖത്തർ ഫൗണ്ടേഷനും അൽ ജാബിർ േട്രഡിങ് ആൻഡ് കോൺട്രാക്ടിങ്, സൈബ് കൺസ്ട്രക്ഷനും സംയുക്തമായാണ് ഖത്തറിലെ ഏക ത്രീഡി പ്രിൻറിങ് സംവിധാനം ഒരുക്കിയത്. ഖത്തറിെൻറ പതാക കുറേ കൈകൾ ചേർന്ന് പിടിക്കുന്ന 'ഫ്ലാഗ് ഓഫ് ഗ്ലോറി' രൂപമാണ് ത്രിമാന രൂപത്തിൽ പ്രിൻറ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ പതിറ്റാണ്ടിനിടയിൽ ലോകത്തിെൻറ വിവിധഭാഗങ്ങളിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റിയതാണ് ത്രിമാന പ്രിൻറിങ് സംവിധാനം. എൻജിനീയറോ മറ്റോ ചെയ്ത ഡിസൈൻ അനുസരിച്ച് നിർമാണം നടത്തുന്ന രീതിയിൽനിന്ന് മാറി പ്രത്യേക പ്രിൻറിങ് സംവിധാനത്തിലൂടെതന്നെ നിർമാണഘട്ടത്തിലെ ചില ഭാഗങ്ങൾ നിർമിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
ഖത്തറിൽ ചില മേഖലകൾ വളരെ വിജയകരമായി ത്രിമാന ത്രീഡി പ്രിൻറിങ് നടപ്പാക്കിയപ്പോൾ നിർമാണ മേഖലയിൽ വിജയകരമായി നടപ്പാക്കുന്നതിൽ കാലതാമസം നേരിട്ടു.ഈയടുത്താണ് കോൺക്രീറ്റിൽ ത്രിമാന പ്രിൻറിങ് ആരംഭിച്ചത്.ലോകത്തിലുടനീളം നിരവധി ത്രിമാന കോൺക്രീറ്റ് രൂപങ്ങളാണ് ഈയിടെ ഖത്തറിൽ പ്രിൻറ് ചെയ്ത് സ്ഥാപിച്ചിരിക്കുന്നത്.ത്രിമാന പ്രിൻറിങ്ങുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സംഘടനയിൽ ഖത്തർ ഈയടുത്താണ് ചേർന്നത്.
ഖത്തറിലെ പ്രഥമ ത്രിമാന കോൺക്രീറ്റ് പ്രിൻറിങ്ങിന് ഫ്ലാഗ് ഓഫ് ഗ്ലോറി തന്നെ തിരഞ്ഞെടുത്തതിൽ ഏറെ സവിശേഷതയുണ്ടെന്നും വൈവിധ്യത്തെയാണ് അത് പ്രതിനിധീകരിക്കുന്നതെന്നും ടെക്സാസ് എ.എം യൂനിവേഴ്സിറ്റി മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം പ്രഫസർ ഡോ. ഇയാദ് മസാദ് പറഞ്ഞു.ഖത്തറിൽ ത്രിമാന പ്രിൻറിങ് സാങ്കേതികവിദ്യ കൊണ്ട് വരുന്നതിൽ വലിയപങ്ക് വഹിച്ച വ്യക്തിയാണ് ഡോ. ഇയാദ്.
പാരമ്പര്യ നിർമാണ മേഖലയിൽനിന്നും വ്യത്യസ്തമായി നിർമാണ ചെലവിൽ ഏറെ ലാഭമുണ്ടാക്കാൻ ഈ സാങ്കേതികവിദ്യ സഹായകമാകുമെന്ന് അൽ ജാബിർ േട്രഡിങ് ആൻഡ് കോൺട്രാക്ടിങ് ജനറൽ മാനേജർ മുഹമ്മദ് അൽ ഹമൈദ പറഞ്ഞു.
കേവലം 30 മിനിറ്റിനുള്ളിൽ രണ്ടുപേരുടെ മേൽനോട്ടത്തിലാണ് കോൺക്രീറ്റിൽ രാജ്യത്തെ പ്രഥമ ത്രിമാനരൂപം പ്രിൻറ് ചെയ്തിരിക്കുന്നത്.പാരമ്പര്യ നിർമാണ രീതിയിൽ ഈ രൂപം നിർമിച്ചെടുക്കണമെങ്കിൽ 12 മുതൽ 18 മണിക്കൂറെങ്കിലും വേണ്ടിവരുമെന്ന് ഡോ. മസാദ് ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.