അമാനി ടി.വി.ആർ ഗ്രൂപ്പ് മുഐദറിൽ പ്രവർത്തനം ആരംഭിച്ചു
text_fieldsഅൽ അമാനി ഓട്ടോ സ്പെയർ പാർട്സിന്റെ ഖത്തറിലെ ആറാമത്തെ ഷോറൂം മുഐദറിൽ
ഉദ്ഘാടനം ചെയ്യുന്നു
ദോഹ: സ്പെയർ പാർട്സ് വിതരണ രംഗത്ത് 48 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള അൽ അമാനി ഓട്ടോ സ്പെയർ പാർട്സ് ഖത്തറിലെ ആറാമത്തെയും ജി.സി.സി.യിലെ 41ാമത്തെയും ഷോറൂം മുഐദറിൽ പ്രവർത്തനം ആരംഭിച്ചു. ഗുണനിലവാരത്തിലും വിശ്വാസ്യതയിലും ഉപഭോക്തൃ സംതൃപ്തിയിലും മുന്നിൽ നിൽക്കുന്ന ബ്രാൻഡായ അമാനി പുതിയ ഷോറൂമിലൂടെ കൂടുതൽ വിപുലമായ സേവനങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ഗ്രൂപ്പ് ചെയർമാൻ ടി.വി. രാജനും, അമാനി രാജേഷും ചേർന്ന് നിർവഹിച്ചു. ഒലിവ് റേഡിയോ നെറ്റ് വർക്ക് പ്രോഗ്രാം ഹെഡ് ആർ.ജെ. അപ്പുണ്ണി വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ഖത്തർ എം.ഡി. രാജേഷ് രാജൻ, അജിത രാജൻ, റീജനൽ സെയിൽസ് ആൻഡ് ഓപറേഷൻസ് മാനേജർ എം.പി. ആഷിക്ക്, സീനിയർ അക്കൗണ്ട്സ് ആൻഡ് അഡ്മിൻ ഓഫിസർ ബിനീഷ് ചന്ദ്രൻ, അക്കൗണ്ട്സ് അസിസ്റ്റന്റ് മിനി നന്ദകുമാർ എന്നിവരോടൊപ്പം ഖത്തറിലെ ബിസിനസ് -സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
മികച്ച ഗുണനിലവാരമുള്ള സ്പെയർ പാർട്സ് ഉപഭോക്താക്കൾക്ക് നൽകുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ഖത്തർ എം.ഡി. രാജേഷ് രാജൻ പറഞ്ഞു. ഗുണനിലവാരത്തിലും സേവന മികവിലും ഒരിക്കലും വിട്ടുവീഴ്ച ചെയ്യാതെ, ഉപഭോക്താക്കളുടെ ആവശ്യങ്ങൾ വേഗത്തിലും കാര്യക്ഷമമായും നിറവേറ്റുക എന്നതാണ് അമാനിയുടെ പ്രതിജ്ഞ.
വിപുലമായ സ്റ്റോക്ക്, വിശ്വസനീയമായ ബ്രാൻഡുകൾ, മത്സരാധിഷ്ഠിത വില, മികച്ച കസ്റ്റമർ സർവിസ് എന്നിവയിലൂടെ വിപണിയിൽ മികച്ച സ്ഥാനം നിലനിർത്താനാണ് കമ്പനിയുടെ ലക്ഷ്യമിടുന്നത്.
പുതിയ ഷോറൂമിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ് അനുഭവവും വേഗത്തിലുള്ള സർവിസും ഉറപ്പാക്കുന്നതോടൊപ്പം, ഭാവിയിലും വിപുലീകരണ പദ്ധതികൾക്ക് അമാനി ഗ്രൂപ്പ് തയാറെടുക്കുന്നുവെന്നും മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

