അമാന അബ്ദുല്ല ഹാജി: ഖത്തർ മണ്ണിൽ വിജയക്കൊടി പറത്തിയ മലയാളി
text_fieldsദോഹ: ഖത്തറിലെ അറിയപ്പെടുന്ന മലയാളി ബിസിനസ് പ്രമുഖനായിരുന്നു ഇന്നലെ നിര്യാതനായ വി.പി.കെ. അബ്ദുല്ല ഹാജി എന്ന അമാന അബ്ദുല്ല ഹാജി. കണ്ണൂർ മാട്ടൂൽ സ്വദേശി ആയ അദ്ദേഹം കുറെ കാലമായി കോഴിക്കോട് ഫാറൂഖ് കോളജ് പരിസരത്ത് ആയിരുന്നു താമസം. ടൊയോട്ട വാഹനങ്ങളുടെ ഖത്തറിലെ ഡിസ്ട്രിബ്യൂട്ടറായ അബ്ദുല്ല അബ്ദുൽ ഗനി ആൻറ് ബ്രദേഴ്സ് കമ്പനി സ്ഥാപിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ആളായിരുന്നു. 39 വർഷത്തോളം ഇവിടെ സേവനമനുഷ്ഠിച്ചു. 2003ൽ ആണ് വിരമിക്കുന്നത്. ദീർഘകാലം ജനറൽമാനേജർ ആയിരുന്നു. ഖത്തറിലെ വിവിധ കമ്പനികളുടെ ഉന്നത വ്യക്തികളുമായും അറബ് പ്രമുഖരുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. ജപ്പാനിലെ ടൊയോട്ട മോേട്ടാർസ് കോർപറേഷൻ ആസ്ഥാനവുമായി നേരിട്ട് ബന്ധമുണ്ടായിരുന്നു.
അബ്ദുല്ല അബ്ദുൽ ഗനി ആൻറ് ബ്രദേഴ്സ് കമ്പനിയുടെ ബോർഡിെൻറ അഡ്വൈസർ ആയാണ് വിരമിക്കുന്നത്. കമ്പനിയുടെ വളർച്ചയിൽ അദ്ദേഹം നിർണായക പങ്കാണ് വഹിച്ചത്. 1963–64 കാലത്താണ് കമ്പനി ദോഹയിൽ തുടങ്ങുന്നത്. അൽഅസ്മഖ് സ്ട്രീറ്റിൽ ചെറിയ ഷോറൂമിലായിരുന്നു തുടക്കം. വിരലിൽ എണ്ണാവുന്ന കാറുകൾ മാത്രം വിറ്റിരുന്ന സ്ഥാനത്ത് നിന്ന് ആയിരക്കണക്കിന് കാറുകൾ വിൽക്കുന്ന നിലയിലേക്ക് അബ്ദുല്ല ഹാജി സ്ഥാപനത്തെ നയിച്ചു. വിവിധ ഭാഷകൾ അദ്ദേഹം കൈകാര്യം െചയ്തിരുന്നു. ഖത്തറിലെ പൗരപ്രമുഖൻമാരുമായും ശൈഖുമാരുമായും അടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്.
പിന്നീട് 2000ൽ ആണ് സീറിങ് റോഡിലെ ടവർ ബിൽഡിങിൽ അബ്ദുല്ല അബ്ദുൽ ഗനി ആൻറ് ബ്രദേഴ്സ് കമ്പനി വിപുലീകരിച്ച ഷോറൂം തുറക്കുന്നത്. ടൊയോട്ട–ലെക്സസ് വാഹനങ്ങളുടേതായിരുന്നു ഷോറൂം. 2018 ജൂണിൽ ഇതിനടുത്തായി തന്നെ ലെക്സസ് വാഹനങ്ങളുടേത് മാത്രമായി അത്യാധുനിക ഷോറൂമും തുറന്നു. കമ്പനിയുടെ ഇന്നത്തെ വളർച്ചയുടെ അടിത്തറ പാകിയത് ഹാജിയായിരുന്നു. 2003ൽ വിരമിച്ച ശേഷം ഖത്തറിൽ നിന്ന് മടങ്ങിയ അദ്ദേഹം നാട്ടിൽ ടൊയോട്ട വാഹനങ്ങളുടെ വിതരണകമ്പനിയായ അമാന മോേട്ടാഴ്സ് ആരംഭിച്ചു.
ഇടക്കിടക്ക് ഖത്തർ സന്ദർശനം നടത്തുകയും ഖത്തറിലെ കമ്പനിയുമായി ഉൗഷ്മള ബന്ധം തുടരുകയും ചെയ്തിരുന്നു. ഖത്തർ സർക്കാർ മാതൃക പൗരൻ എന്ന ബഹുമതി ആദ്യം നൽകിയ ആദ്യ ഏഷ്യക്കാരനായിരുന്നു ഹാജി. ഖ ത്തറിലെ രണ്ടാമത്തെ ഇന്ത്യൻ വിദ്യാലയമായ ഐഡിയൽ ഇന്ത്യൻ സ്കൂൾ സ്ഥാപക പ്രസിഡൻറായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
