Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ൽ വ​ക്റ ഇ​നി...

അ​ൽ വ​ക്റ ഇ​നി കോ​വി​ഡ്​ ആ​ശു​പ​ത്രി

text_fields
bookmark_border
അ​ൽ വ​ക്റ ഇ​നി കോ​വി​ഡ്​ ആ​ശു​പ​ത്രി
cancel

ദോ​ഹ: അ​ൽ വ​ക്റ ആ​ശു​പ​ത്രി കോ​വി​ഡ്​ ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റി. എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി മു​ത​ൽ​ത​ന്നെ അ​ട​ച്ചെ​ന്ന് ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ അ​റി​യി​ച്ചു. അ​ൽ വ​ക്റ ആ​ശു​പ​ത്രി കോ​വി​ഡ്-19 രോ​ഗി​ക​ൾ​ക്ക് മാ​ത്ര​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തിെൻറ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ലി​യ തോ​തി​ൽ വ​ർ​ധി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ൽ വ​ക്റ ആ​ശു​പ​ത്രി കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് മാ​ത്ര​മാ​യി നീ​ക്കി​വെ​ക്കാ​നു​ള്ള തീ​രു​മാ​നം. കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​ക​ളു​ടെ ശേ​ഷി ഉ​യ​ർ​ത്തു​ന്ന​തിെൻറ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം. ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ആ​ശു​പ​ത്രി കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും എ​ച്ച്.​എം.​സി ട്വീ​റ്റ് ചെ​യ്തു.

വ​ക്റ​യി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും താ​മ​സ​ക്കാ​ർ​ക്ക് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളും എ​ച്ച്.​എം.​സി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ജീ​വ​ന് ഭീ​ഷ​ണി​യി​ല്ലാ​ത്ത അ​ടി​യ​ന്ത​ര കേ​സു​ക​ൾ​ക്കാ​യി രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കീ​ട്ട് മൂ​ന്നു​വ​രെ എ​ച്ച്.​എം.​സി​യു​ടെ എ​മ​ർ​ജ​ൻ​സി ക​ൺ​സ​ൾ​ട്ടേ​ഷ​ൻ സ​ർ​വി​സ്​ ന​മ്പ​റാ​യ 16000ത്തി​ൽ ബ​ന്ധ​പ്പെ​ട​ണം. ജീ​വ​ന് ഭീ​ഷ​ണി നേ​രി​ടു​ന്ന കേ​സു​ക​ളി​ൽ​. ദോ​ഹ ഹ​മ​ദ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ േട്രാ​മ, അ​ടി​യ​ന്ത​ര വി​ഭാ​ഗ​ങ്ങ​ൾ എ​ല്ലാ ദി​വ​സ​വും മു​ഴു​വ​ൻ സ​മ​യ​വും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി​രി​ക്കും. ജീ​വ​ന് ഭീ​ഷ​ണി​യി​ല്ലാ​ത്ത അ​ടി​യ​ന്ത​ര കേ​സു​ക​ൾ​ക്കാ​യി പി.​എ​ച്ച്.​സി.​സി​ക്ക് കീ​ഴി​ലു​ള്ള എ​ട്ട് അ​ടി​യ​ന്ത​ര ചി​കി​ത്സ കേ​ന്ദ്ര​ങ്ങ​ളി​ലും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story