മെട്രോ റെഡ് ലൈനിലും ലുസൈൽ ട്രാമിലും ഇന്ന് ബദൽ സർവിസ്
text_fieldsദോഹ: മെട്രോ റെഡ് ലൈനിലും ലുസൈൽ ട്രാമിലും വെള്ളിയാഴ്ച ഗതാഗതം തടസ്സപ്പെടുമെന്ന് ഖത്തർ റെയിൽ അറിയിച്ചു. പകരം, ബദൽ സർവിസുകൾ നടത്തും. അൽ വക്റക്കും ലുസൈൽ ക്യു.എൻ.ബിക്കും ഇടയിൽ ഓരോ അഞ്ചു മിനിറ്റിലും, ഹമദ് ഇന്റര്‍നാഷനല്‍ എയർപോര്‍ട്ടിനും ഫ്രീ സോണിനും ഇടയിൽ ഓരോ 15 മിനിറ്റിലുമായി ബസ് സർവിസുകൾ നടത്തും. കതാറ, റാസ് ബു ഫോണ്ടാസ് മെട്രോ സ്റ്റേഷനുകളിൽ ബസുകൾ നിർത്തില്ല. മെട്രോ സ്റ്റേഷൻ ഷെൽട്ടർ ഒന്നിന് സമീപമുള്ള അൽ വക്ര ബസ് സ്റ്റേഷനിൽ നിന്നായിരിക്കും സർവിസ് ആരംഭിക്കുന്നത്. അതേസമയം, എല്ലാ മെട്രോ ലിങ്കും മെട്രോ എക്സ്പ്രസും സാധാരണപോലെ പ്രവർത്തിക്കും. എം 126, ഓരോ 20 മിനിറ്റിലും റാസ് ബു ഫന്താസിന് പകരം ഫ്രീസോൺ ഷെൽട്ടർ രണ്ടിൽനിന്നാവും സർവിസ് നടത്തുന്നത്.

