Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽജസീറ എക്സ്ചേഞ്ച് റൗദത്തുൽ ഖൈലിലും

text_fields
bookmark_border
അൽജസീറ എക്സ്ചേഞ്ച് റൗദത്തുൽ ഖൈലിലും
cancel
camera_alt

അ​ൽ ജ​സീ​റ റൗ​ദ​ത്തു​ൽ ഖൈ​ൽ ബ്രാ​ഞ്ച്​ ജ​ന​റ​ൽ മാ​നേ​ജ​ർ വി​ദ്യാ​ശ​ങ്ക​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ദോഹ: പണവിനിമയ സ്ഥാപനമായ അൽ ജസീറ എക്സ്ചേഞ്ചിന്‍റെ 11ാമത് ശാഖ റൗദത്തുൽ ഖൈലിൽ പ്രവർത്തനമാരംഭിച്ചു. അൽജസീറ എക്സ്ചേഞ്ച് ജനറൽ മാനേജർ വിദ്യാശങ്കർ ഉദ്ഘാടനം നിർവഹിച്ചു. ഇന്‍റേണൽ ഓഡിറ്റർ സലാഹ് മുസ്തഫ അബ്ദുൽ അസീസ്, ഫിനാൻസ് മാനേജർ താഹ ഗമാൽ, ഐ.ടി മാനേജർ ഷൈൻ വി. പാറോത്ത്, എച്ച്.ആർ മാനേജർ ശ്യാം എസ്. നായർ, ബ്രാഞ്ച് മാനേജർ മെരാജ് ബെയ്ഗ് എന്നിവർ സന്നിഹിതരായിരുന്നു.

അൽജസീറ എക്സ്ചേഞ്ചിന്‍റെ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് പണമയക്കുന്ന ഉപഭോക്താക്കൾക്കായുള്ള പ്രമോഷൻ ആഗസ്റ്റ് 31 വരെ തുടരും. ജൂൺ ഒന്നിനാണ് സ്വർണനാണയങ്ങളും ഐ ഫോണും സമ്മാനമായുള്ള പ്രമോഷൻ ആരംഭിച്ചത്.

നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ഓരോ ആഴ്ചയിലും ആപ്പിൾ ഐ ഫോൺ 13, കൂടാതെ ഒരു ഭാഗ്യശാലിക്ക് 100 ഗ്രാം സ്വർണം മെഗാ പ്രൈസും ഉണ്ടായിരിക്കും. സെപ്റ്റംബർ ഒന്നിന് നടക്കുന്ന നറുക്കെടുപ്പിൽ വിജയികളെ പ്രഖ്യാപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Also in Aljazeera Exchange Rawdatul Khail
Next Story