വാർഷികനിറവിൽ അൽമെഷാഫ് ലുലു ഹൈപ്പർമാർക്കറ്റ്
text_fieldsലുലു ഹൈപ്പർമാർക്കറ്റിെൻറ അൽമെഷാഫ് ഔട്ട്ലെറ്റിെൻറ ഒന്നാംവാർഷികാഘോഷം ലുലു
ഗ്രൂപ് ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ലുലു ഹൈപ്പർമാർക്കറ്റിെൻറ അൽമെഷാഫ് ഔട്ട്ലെറ്റിെൻറ ഒന്നാംവാർഷികം ആഘോഷിച്ചു. നവീകരിച്ച കാർപാർക്കിങ് ഏരിയയുടെ ഉദ്ഘാടനവും നടന്നു. ലുലു ഗ്രൂപ് ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫ് വാർഷികാഘോഷം കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. മുതിർന്ന ലുലു ഉദ്യോഗസ്ഥരും മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. വാർഷികത്തോടനുബന്ധിച്ച് മെഷാഫ് ലുലു ഔട്ട്ലെറ്റിൽ 10 ദിവസത്തെ പ്രത്യേക ഓഫറുകൾ തുടങ്ങിയിട്ടുണ്ട്. ജനുവരി 20 മുതൽ 30 വരെയാണിത്. ഗ്രോസറി, വിവിധ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങിയവ ലഭ്യമാണ്. ലുലുവിെൻറ 'ബൈ ടു ഗെറ്റ് വൺ ഫ്രീ' പ്രമോഷനും തുടരുകയാണ്. ഭൂരിഭാഗം അന്താരാഷ്ട്ര ബ്രാൻറുകളിലുള്ള മെൻസ് വെയർ, ലേഡീസ് വെയർ, ചുരിദാറുകൾ, സാരികൾ, കുട്ടികളുടെ വസ്ത്രം, ഫൂട്വെയർ, ലേഡീസ് ബാഗുകൾ തുടങ്ങിയ ഉൽപന്നങ്ങൾ ഈ പ്രമോഷനിൽ ലഭ്യമാണ്. ജനുവരി 29 വരെയാണ് ഈ പ്രമോഷൻ.
ഷോപ്പിങ് മേഖലയിൽ കാർപാർക്കിങ്ങിന് മുഖ്യസ്ഥാനമുണ്ടെന്നും സൗകര്യപ്രദമായി ഉപഭോക്താക്കൾക്ക് തങ്ങളുെട വാഹനങ്ങൾ പാർക്ക് െചയ്യാൻ കഴിയുക എന്നത് പ്രധാനകാര്യമാണ് എന്നതിനാലാണ് മെഷാഫ് ഔട്ട്ലെറ്റിെൻറ കാർപാർക്കിങ് കൂടുതൽ സൗകര്യത്തോടെ നവീകരിച്ചിരിക്കുന്നത്.
ആകെ 700 വാഹനങ്ങൾക്ക് പാർക്ക് െചയ്യാനാകും. ഇതോടെ ഏറെ സൗകര്യപ്രദമായി വാഹനങ്ങൾ പാർക്ക് െചയ്ത് മനോഹരമായ ഷോപ്പിങ് അനുഭവം ആസ്വദിക്കാം.

