അൽമവാസിം ട്രാൻസ്ലേഷൻ സർവിസ് ഉദ്ഘാടനം
text_fieldsഅൽമവാസിം ട്രാൻസ്ലേഷൻ സർവിസ് ഓഫിസ് മുഐതർ തൗബ സ്ട്രീറ്റിൽ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അൽമവാസിം ട്രാൻസ്ലേഷന്റെ മൂന്നാമത്തെ ഓഫിസ് (ലീഗൽ ഫോർ ട്രാൻസ്ലേഷൻ ആൻഡ് സർവിസ്) മുഐതർ തൗബ സ്ട്രീറ്റിൽ പ്രവർത്തനമാരംഭിച്ചു.
ഖത്തറിൽ ബിസിനസ് ചെയ്യുന്നവർക്കും സാധാരണക്കാർക്കും സൗകര്യപ്രദമാകുന്ന നിയമപരമായ സഹായങ്ങളും ട്രാൻസ്ലേഷൻ, കമ്പനി ഫോർമേഷൻ, കോടതി സംബന്ധമായ സർവിസുകൾ മിതമായ നിരക്കിൽ ലഭ്യമാക്കാൻ ഇതുവഴി സാധ്യമാക്കാമെന്ന് മാനേജിങ് ഡയറക്ടർ ഷഫീഖ് അൽഹുദവി പറഞ്ഞു.
ഖത്തർ, ദുബൈ, ഈജിപ്ത്, ഇന്ത്യ എന്നീ രാജ്യങ്ങളിലായി ഓഫിസുകൾ പ്രവർത്തിക്കുന്നതോടൊപ്പം, മികച്ച സേവനത്തിലൂടെ ഖത്തറിൽ സ്വീകാര്യതയും വിശ്വാസ്യതയും നേടിയെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുർക്കി, യൂറോപ് തുടങ്ങിയ സ്ഥലങ്ങളിൽ വളരെ വേഗം ഓഫിസുകൾ പ്രവർത്തന സജ്ജമാകുമെന്നും ഫിഫ വേൾഡ് കപ്പ് ഭാഗധേയത്വം നിർണയിക്കാൻ പ്രാപ്തമാണെന്നും മാനേജർ ഹമീദ് എടവണ്ണപ്പാറ അഭിപ്രായപ്പെട്ടു.
സി.കെ.എസ് ലിമൗസിൻ, അൽമവാസിം അക്കാദമി, അൽമവാസിം ട്രാൻസ്ലേഷൻ ആൻഡ് സർവിസ്, അൽമവാസിം ഗ്രൂപ് ഓഫ് കമ്പനീസ് സംരംഭങ്ങൾ ഇതിനുപിന്നിൽ പ്രവർത്തിക്കുന്നു. സയ്യിദ് മുർഷിദ് ഹുദവി ഉദ്ഘാടനം നിർവഹിച്ചു. മാനേജർ റിയാസ് ഹുദവി, അഫ്സൽ ഐ.സി.സി, ഗഫാർ ഭവൻസ് സ്കൂൾ പി.ആർ.ഒ ആഷിഖ് പുല്പറമ്പിൽ, സൈഫു അരിമ്പ്ര, മറ്റു പ്രമുഖർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

